വിഴിഞ്ഞം: കോവളത്ത് രാത്രിയില്‍ നടക്കാനിറങ്ങിയ ജപ്പാന് കാരി പീഡനത്തിനിരയായി. പരിക്കേറ്റ യുവതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബണ്ഡപ്പെട്ട് കര്‍ണാടക സ്വദേശിയായ യുവാവി}െ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പതിനൊന്നരയോടെ ഹൗവ്വാ ബീച്ചിലായിരുന്നു സംഭവം. ഇന്നലെ ഉച്ചയോടെ കോവളത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ജപ്പാന്‍കാരിയാണ് പീഡനത്തി നിരയായത്.
ഇവര്‍ നല്കിയ സൂചനയുടെ അടിസ്ഥാനത്തില്‍ കര്‍ണാടക സ്വദേശിയെ കോവളം പോലീസ് കസ്റ്റഡിലെടുത്തു. താമസ സ്ഥലത്ത് നിന്ന് കാറ്റ് കൊള്ളാനായി രാത്രിയില്‍ പുറത്തിറങ്ങിയ യുവതി ചോരയൊലിപ്പിച്ചെത്തിയതു കണ്ട ഹോട്ടലുടയാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസെത്തി ഇവരെ ആശുപത്രിയിലാക്കുകയായിരുന്നു.സംഭവത്തിന് പിന്നില്‍ കൂടുതല്‍ പേര് ഉണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.