ടോക്കിയോ: ടോക്കിയോയിലെ ഗവർണർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വനിതാ സ്ഥാനാർഥി മേൽവസ്ത്രമഴിച്ചത് ജപ്പാനിൽ വൻ വിവാദമായി.
തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയിലാണ് എൻഎച്ച്കെ പാർട്ടി സ്ഥാനാർഥിയായ ഐറി ഉച്ചിനോ വസ്ത്രമഴിച്ചത്. വീഡിയോയിൽ ഒരു ബട്ടൺ-അപ്പ് ഷർട്ട് ധരിച്ച് ആനിമേഷൻ ശൈലിയിലുള്ള ശബ്ദത്തിൽ വോട്ടർമാരെ അഭിസംബോധന ചെയ്യുന്നതും പിന്നാലെ, അണിഞ്ഞിരുന്ന ട്യൂബ് ടോപ്പ് മാറ്റുന്നതും കാണാം.
ഞാൻ വളരെ സുന്ദരിയാണെന്നും ദയവായി എന്റെ പ്രചാരണ വീഡിയോ കാണണമെന്നും സ്ഥാനാർഥി അഭ്യർഥിച്ചു. എന്തായാലും വസ്ത്രമുരിഞ്ഞിട്ടും ഉച്ചിനോ തോറ്റു.
പരസ്യമായി വസ്ത്രമഴിച്ചതിനു കടുത്ത വിമർശനവും ഏറ്റുവാങ്ങി. ടോക്കിയോ ഗവർണർ തെരഞ്ഞെടുപ്പിൽ 71-കാരിയായ യൂറിക്കോ കൊയ്കെ തുടർച്ചയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.