ഇവള് സാകി കൊസായി, ജപ്പാനിലെ അറിയപ്പെടുന്ന ഒരു പോണ് (അശ്ലീലവീഡിയോ) അഭിനേത്രി, യുവത്വം തുളുമ്പുന്ന പ്രായത്തില്‍ മറ്റെല്ലാ പെണ്‍കുട്ടികളേപ്പോലെ തന്നെ താരമാവാന്‍ ആഗ്രഹിച്ചുവെന്ന തെറ്റേ സാകിയും ചെയ്തുള്ളൂ. മോഡലിംഗ് ജ്വരം തലയ്ക്കു പിടിച്ച് ടോക്കിയോയിലെ തെരുവുകളിലൂടെ നടക്കുമ്പോഴാണ് ഒരു മോഡലിംഗ് ഏജന്‍സി ഇവള്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്നത്്. വെറും 24 വയസുമാത്രമുള്ള കൊസായിക്ക് ഇത് സ്വപ്നതുല്യമായ നേട്ടമായി തോന്നി. കൂടുതലൊന്നും ആലോചിക്കാതെ തന്നെ ഏജന്‍സിയുമായി കരാര്‍ ഒപ്പിടുകയും ചെയ്തു. കൊസായിയെ ആളുകള്‍ക്കു മുമ്പില്‍ അവതരിപ്പിക്കാനാണെന്നു പറഞ്ഞു കുറച്ച്് വീഡിയോകളുമെടുത്തു. ഈ വീഡിയോകള്‍ പുറത്തുവരുന്നതിലൂടെ താന്‍ താരമാകുമെന്ന് കൊസായി വിശ്വസിച്ചു.
യഥാര്‍ഥത്തില്‍ ഇതൊരു മോഡലിംഗ് ഏജന്സിയല്ലായിരുന്നു. പോണ് സിനിമകള്‍ നിര്‍മിക്കുന്ന ഒരു കമ്പനിയുടെ പിടിയിലേക്കാണ് കൊസായി വന്നു വീണത്. കാമറയ്ക്കു മുമ്പില്‍ വേഴ്ച നടത്തുന്നതിനാണ് തന്റെ ജോലിയെന്ന് കൊസായി ആദ്യദിനം തന്നെ തിരിച്ചറിഞ്ഞു. കൊസായിയുടെ എതിര്‍പ്പുകള്‍ വിലപോയില്ല, തുണി അഴിക്കാന്‍ വിസമ്മതിച്ച കൊസായി പൊട്ടിക്കരഞ്ഞു. എന്നാല്‍ ആ കരച്ചില് കേള്‍ക്കാന്‍ അവിടെ ആരുമുണ്ടായിരുന്നില്ല. അന്ന് തനിക്ക് ചുറ്റും ഉണ്ടായിരുന്നത് 20 പുരുഷന്മാരാണെന്നും ഇന്ന് 30 വയസുള്ള കൊസായി പറയുന്നു. ആയിരക്കണക്കിന് കോടികളുടെ ബിസിനസ് നടക്കുന്ന ജാപ്പനീസ് പോണ് ഇന്‍ഡസ്ട്രിയില്‍ വീണു പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും കൊസായി പറയുന്നു.
അശ്ലീലസാഹിത്യത്തോട് ഉദാരമായ സമീപനമുള്ള ജപ്പാനില്‍ അശ്ലീലസിനിമകള്‍ എവിടെയും ലഭ്യമാണ്. എന്നാല്‍ ഈ വ്യവസായത്തിന്റെ ഇരുണ്ട മറുവശത്തേക്കുറിച്ചും അവിടെ ജോലി ചെയ്യുന്നവരുടെ സാമൂഹിക അവകാശങ്ങളെക്കുറിച്ചും ആരും ചര്‍ച്ച ചെയ്യുന്നില്ല. തങ്ങളുടെ സമ്മതമില്ലാതെ ക്രൂരമായ വേഴ്ചകളില്‍ ഏര്‍പ്പെടാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കുന്നത് ഇവിടെ പതിവാണ്. ഇതിനെതിരേ പരാതിയും ഉയന്നതിനേത്തുടര്ന്ന് ഇതിനു മാറ്റം വരുത്താമെന്ന് ഇന്‍ഡസ്ട്രിയില്‍ നിന്നും ആദ്യമായി ഉറപ്പും ലഭിച്ചു. സ്ത്രീകളെ 100ലധികം പോണ് വീഡിയോകളില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചതിന്റെ പേരില്‍ മൂന്ന് ഏജന്റ്മാരെ കഴിഞ്ഞ ജൂണില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കൊസായിയെപ്പോലെ മോഡലിംഗ് മോഹിച്ചെത്തി ചതിക്കുഴിയില്‍ വീണുപോയ അനവധി പെണ്‍കുട്ടികള്‍ ഇവിടെയുണ്ട്. പെട്ടെന്ന് താരമാക്കാമെന്ന് ഉറപ്പിന്മേലാണ് പെണ്‍കുട്ടികളെ പോണ് ഏജന്റുമാര്‍ വലവീശിപ്പിടിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഇക്കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും പെടുന്നുവെന്നത് വാസ്തവം. ലാവിഷ് ജീവിതത്തിലെ കടം വീട്ടാനായി അശ്ലീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്ന പെണ്‍കുട്ടികളും ഇവിടെയുണ്ട്. പാട്ടൂകാരിയാക്കാമെന്ന വാഗ്ദാനത്തില്‍ ഇതിനകത്ത് പെട്ടുപോയ കഥയാണ് മറ്റൊരു പെണ്‍കുട്ടിക്ക് പറയാനുള്ളത്. കോണ്്ട്രാക്റ്റ് ഒപ്പു വയ്ക്കുമ്പോള്‍ പണി ഇതാണെന്നറിയില്ലായിരുന്നുവെന്നും അവര്‍ പറയുന്നു. മാസങ്ങള്‍ തന്റെ പിറകെ നടന്നതിനുശേഷമാണ് തന്നെ വലയില്‍ വീഴ്ത്തിയതെന്നും 26കാരിയായ ഇവര്‍ പറയുന്നു. ആദ്യം എതിര്‍ത്തെങ്കിലും കൊസായിയെയും മറ്റുള്ളവരേയും പോലെ ഗത്യന്തരമില്ലാതെ വഴങ്ങുകയായിരുന്നു.
മാനം വിട്ടുള്ള പണം വേണ്ടെന്ന് പറഞ്ഞെങ്കിലും പ്രൊഡക്ഷന്‍ ടീമിന്റെ നിരന്തര പീഡനഫലമായി സമ്മതിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു. ഈ വര്‍ഷം പകുതിവരെ 60ലേറെ നടിമാര്‍ ഇവിടെ നിന്നും രക്ഷപെടാനായി തങ്ങളെ ഫോണ്‍ ചെയ്തിട്ടുണ്ടെന്നാണ് ജപ്പാനില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന ലൈറ്റ്ഹൗസ് എന്ന സംഘടനയുടെ വെളിപ്പെടുത്തല്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെക്കൂടുതലാണിത്.
ഇത് മഞ്ഞുരുകലിന്റെ സൂചനയാണെന്ന് ലൈറ്റ്ഹൗസ് വക്താവ് ഐകി സെഗാവ പറയുന്നു. 18നും 25നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് ഇരകളാവുന്നവരില്‍ ഭൂരിഭാഗവും. ഇവര്്ക്ക് നിയമവശങ്ങളേക്കുറിച്ച് പരിമിതമായ അറിവുമാത്രമുള്ളതിനാല് കേസ് കോടതിയിലെത്താറുമില്ല. ഈ തന്റെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വീട്ടുകാരുമായുള്ള സംസാരബന്ധം വിഛേദിക്കണമെന്നു പറഞ്ഞു വിശ്വസിപ്പിച്ചതിനു ശേഷമാണ് ഏജന്‍സി തന്നെ ചതിയില്‍ വീഴ്ത്തിയതെന്നു കൊസായി പറയുന്നു. ഒടുവില്‍ ഏജന്‍സിയുമായുള്ള ബന്ധം ഉപേക്ഷിച്ച കൊസായി പറയുന്നത് തന്നെ അവര്‍ ബ്രെയിന്‍വാഷ് ചെയ്തെന്നും കൊസായി പറയുന്നു. സ്വതന്ത്രയായതിനു ശേഷവും കൊസായി അശ്ലീലസിനിമയില്‍ അഭിനയിക്കുന്നതു തുടര്‍ന്നു.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ കോണ്ട്രാക്റ്റ് ലംഘിച്ചതിന്റെ ഫൈനായി വന്തുകയടയ്ക്കണമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് ഏജന്‍സികളുടെ രീതി. ഒരിക്കല്‍ അശ്ലീലസിനിമയില്‍ അഭിനയിച്ചവര്‍ക്ക് പിന്നീടൊരിടത്തും ജോലി ലഭിക്കാത്തതും ഇത്തരക്കാര്‍ക്ക് മുതല്‍ക്കൂട്ടായി. ഇരകള്‍ പണിയെടുക്കാന്‍ മടികാണിക്കുകയാണെങ്കില്‍ ഇവരുടെ വീടുകളില്‍ ചെന്ന് മാതാപിതാക്കളോട് വന്‍തുക ആവശ്യപ്പെടുന്നതും ഏജന്‍സികളുടെ രീതികളില്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം പോണ് സിനിമയില്‍ അഭിനയിക്കാന്‍ വിസമ്മതിച്ച ഒരു യുവതിയോട് ഒന്നരക്കോടി രൂപയാണ് ഫൈനായി ഏജന്‍സി ആവശ്യപ്പെട്ടത്. ടോക്കിയോ ജില്ലാകോടതിയില്‍ വന്ന കേസില്‍ യുവതിയുടെ ഭാഗം വിജയിച്ചത് അപൂര്‍വതയായി.
ഒരു വര്‍ഷം ഏകദേശം 30000 അശ്ലീലചിത്രങ്ങളാണ് ജപ്പാനില്‍ പുറത്തിറങ്ങുന്നത്. ഈ ഇന്റര്‍നെറ്റ് യുഗത്തിലും ബലംപ്രയോഗിച്ചുള്ള അശ്ലീല ചിത്രീകരണം ഉണ്ടെന്നു വിശ്വസിക്കാന്‍ പാടുപെടുകയാണ് പൊതുസമൂഹം. അഭിനയം നിര്‍ത്തിയ ശേഷം നിരന്തരം പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് തന്റെ ഭൂതകാലത്തില്‍ നിന്നും രക്ഷനേടാന്‍ ഒരു നടിയുമുണ്ട്. ഇവര്‍ അഭിനയിച്ച സിനിമകളുടെ വിതരണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഒരു എന്‍ജിഒ കോടതിയെ സമീപിച്ചെങ്കിലും കേസു നടന്നുകൊണ്ടിരിക്കേ ഇവര്‍ ജീവനൊടുക്കി. മുമ്പ് പോണ്‍താരമായിരുന്ന മരിയോ കവാന ഇപ്പോള്‍ ഒരു നോവലിസ്റ്റാണ്. കൊസായിയുടെ കഥയിലേക്കു വന്നാല്‍ അവര്‍ മുന്‍ ഏജന്‍സിക്കു നേരെ നിയമനടപടി കൈക്കൊള്ളുകയാണ് ചെയ്തത്. ഇതിനേത്തുടര്‍ന്നുണ്ടായ അറസ്റ്റും മാധ്യമശ്രദ്ധയും കാര്യങ്ങളില്‍ കാതലായ മാറ്റമുണ്ടാക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ഇത്തരം അപകടങ്ങളില്‍ ചാടുന്നവര്‍ക്ക് രക്ഷപ്പെടാനാവുമെന്നതിന്റെ ഉദാഹരണമാവുകയാണ് തന്റെ ലക്ഷ്യമെന്നും കൊസായി പറയുന്നു.