നീണ്ട ഇടതൂര്‍ന്ന മുടി ഭാരതീയ സ്ത്രീ സങ്കല്പ്പത്തില്പ്പെട്ടതാണ്. മനോഹരമായ മുടി വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക പെണ്‍കുട്ടികളും.
എന്നാല്‍ പരിപാലിക്കാനുള്ള ബുദ്ധിമുട്ട് ഓര്‍ക്കുമ്പോള്‍ പലരും ഈ സ്വപ്നത്തില്‍ നിന്ന് പിന്മാറും. എന്നാല്‍ ജപ്പാനിലെ ഒരു യുവതി രണ്ടും കല്‍പ്പിച്ചാണ് മുടി വളര്‍ത്തുന്നത്. ആറ് അടി മൂന്ന് ഇഞ്ച് നീളമാണ് റിന് കാംബെ എന്ന യുവതിയുടെ മുടിക്ക്.
ഏറെ കാലത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് കാംബെ ഇത്രയും നീളമുള്ള മുടി വളര്‍ത്തിയെടുത്തത്. ഇരുപതാമത്തെ വയസ്സില്‍ ബുദ്ധമതം സ്വീകരിച്ചതിന് ശേഷം കാംബെ മുടി മുറിച്ചിട്ടില്ല.
ഇത്രയും നീളമുള്ള മുടി പരിപാലിക്കുന്നത് വലിയ തലവേദനയാണെങ്കിലും തനിക്കിതില്‍ വലിയ സന്തോഷമുണ്ടെന്നാണ് കാംബെയുടെ മറുപടി. മോഡലും നര്‍ത്തകിയുമായ കാംബെ മുടിയുടെ പരിചരണത്തിനായാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്.
മുടി വളരാനും ഭംഗിയായി ഇരിക്കാനും കുങ്കുമം ഉപയോഗിച്ചുണ്ടാക്കുന്ന പ്രത്യേക തരം ക്രീമാണ് പുരട്ടുന്നതെന്നും കാംബെ. ഇങ്ങനെ മുടി നീട്ടി വളര്‍ത്താന്‍ മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട് കാംബെയ്ക്ക്.
കര്‍ക്കശക്കാരായിരുന്നു കാംബെയുടെ മാതാപിതാക്കള്‍. സ്കൂള്‍ പഠനകാലത്ത് സോക്കര്‍ ടീമില്‍ അംഗമായിരുന്നതിനാല്‍ ഒരിക്കലും മുടി നീട്ടാന്‍ കാംബെയ്ക്ക് അനുവാദമുണ്ടായിരുന്നില്ല.
ഇരുപതാമത്തെ വയസ്സില്‍ സ്പോര്‍ട്സിനോട് വിടപറഞ്ഞ് നൃത്തത്തിനോടായി കാംബെയ്ക്ക് താല്പര്യം. ഈ സമയത്താണ് മുടിവളര്ത്തിത്തുടങ്ങിയത്.തന്റെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായാണ് കാംബെ ആറടി നീളത്തിലുള്ള ഇടതൂര്‍ന്ന മുടിയെ കാണുന്നത്.