ലോകത്ത് ഏറ്റവുമധികം ഭൂചലന സാധ്യതയുള്ള രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. പ്രതിവർഷം 1500 ഭൂചലനങ്ങൾ ഇവിടെ ഉണ്ടാകുന്നു എന്നാണ് കണക്ക്. ഭൂചലനത്തിൽ കെട്ടിടങ്ങൾ തകർന്നുവീഴാതിരിക്കാനുള്ള സാങ്കേതികവിദ്യയുമായി എത്തിയിരിക്കുകയാണ് ജപ്പാനിലെ ഒരു കന്പനി.
കന്പനി നിർമിക്കുന്ന ഒരുതരം കാർബണ്‍ ഫൈബറുകളാണ് വീടുകളെ രക്ഷിക്കുന്നത്. ഇരുന്പിനേക്കാൾ ശക്തിയുള്ള ഈ കാർബണ്‍ ഫൈബറുകൾകൊണ്ടുള്ള കയറുകൾ ഉപയോഗിച്ച് വീടിനെ തറയിൽ ഉറപ്പിക്കും. പിന്നെ എത്ര വലിയ ഭൂചലനമുണ്ടായാലും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കില്ലെന്നാണ് കന്പനി അവകാശപ്പെടുന്നത്..