ജ​പ്പാ​ൻ ഭൂ​ക​മ്പ​ത്തി​ൽ 24 മ​ര​ണം; സുനാ​മി മു​ന്ന​റി​യി​പ്പ് തു​ട​രു​ന്നു, പ​തി​നാ​യി​ര​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു

ടോ​ക്കി​യോ: പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ ജ​പ്പാ​നി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ മ​ര​ണം 24 ആ​യി. 185 പേ​ർ ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ഹോ​ൻ​ഷു ദ്വീ​പി​ലെ ഇ​ഷി​ക്കാ​വ പ്ര​വി​ശ്യ​യ്ക്കു സ​മീ​പം ക​ട​ലി​ൽ ഇ​ന്ന​ലെ ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 1.30നു​ശേ​ഷ​മാ​ണ് 7.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. 155 തു​ട​ർ​ച​ല​ന​ങ്ങ​ളു​മു​ണ്ടാ​യെ​ന്നാ​ണ് ഒ​ടു​വി​ൽ പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്. ഇ​ന്നു പു​ല​ർ​ച്ചെ​യും ഭൂ​ച​ല​നം ഉ​ണ്ടാ​യി.

ജ​പ്പാ​നും ഉ​ത്ത​ര, ദ​ക്ഷി​ണ കൊ​റി​യ​ക​ളും റ​ഷ്യ​യും ജ​ന​ങ്ങ​ൾ​ക്കു സു​നാ​മി മു​ന്ന​റി​യി​പ്പു ന​ൽ​കി. അ​ഞ്ചു മീ​റ്റ​ർ വ​രെ രാ​ക്ഷ​സ​ത്തി​ര​ക​ൾ ഉ​യ​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ചി​ല​യി​ട​ങ്ങ​ളി​ൽ ഒ​രു മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ തി​ര​ക​ൾ ഉ​യ​ർ​ന്നു​പൊ​ങ്ങി. അ​നേ​കം കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും ത​ക​ർ​ന്നു. തു​റ​മു​ഖ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന ബോ​ട്ടു​ക​ൾ മു​ങ്ങി.

വാ​ജി​മ പ​ട്ട​ണ​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു വീ​ടു​ക​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങി. ഭൂ​ക​ന്പ​മേ​ഖ​ല​യി​ൽ കൊ​ടും​ത​ണു​പ്പി​ൽ ആ​ളു​ക​ൾ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. പ​ല​രെ​യും സൈ​നി​ക താ​വ​ള​ങ്ങ​ളി​ലാ​ണ് പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment