ടോക്കിയോ: തോക്കുകളുടെ ഉപയോഗത്തിൽ കർക്കശനിയമങ്ങൾ നിലനിൽക്കുന്ന രാജ്യത്ത് മുൻ പ്രധാനമന്ത്രി വെടിയേറ്റു മരിച്ചത് ജനതയെ അപ്പാടെ ഞെട്ടിച്ചു.
തോക്കുകൊണ്ടുള്ള അതിക്രമങ്ങൾ വിരളമായ രാജ്യത്ത് തോക്ക് നിയമവിധേയമായി ഉപയോഗിക്കുന്നതിന് സങ്കീർണമായ ഏറെ കടന്പകൾ പൂർത്തിയാക്കേണ്ടതുണ്ട്.
നായാട്ടിനുള്പ്പെടെ തോക്ക് ഉപയോഗിക്കാൻ അനുമതി ലഭിക്കും. എന്നാൽ, ലൈസൻസ് അനുവദിക്കുന്നയാളുടെ മാനസികാരോഗ്യം തൃപ്തികരമാണെന്ന് ആദ്യമേ തെളിയിക്കണം.
മയക്കുമരുന്ന് ഉപയോഗിക്കില്ല എന്ന് അധികൃതരെ ബോധ്യപ്പെടുത്തണം. മുന്‍കാലങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടില്ല എന്നും സ്ഥിരീകരിക്കണം.
ഇതിനുശേഷം തോക്ക് ഉപയോഗം സംബന്ധിച്ച് ഒരു ദിവസത്തെ ശാസ്ത്രീയമായ പരിശീലനക്ലാസും പിന്നാലെ എഴുത്തുപരീക്ഷയും കഴിഞ്ഞാലേ ജപ്പാനിൽ തോക്ക് ഉപയോഗിക്കാൻ നിയമപരമായ അനുമതി കിട്ടൂ.
എന്നാൽ ഷിൻസൊ ആബെയെ വെടിവയ്ക്കാൻ അക്രമി കള്ളത്തോക്കാണ് ഉപയോഗിച്ചത്.