ക​ണ്ണ​ട വ​ച്ചാ​ൽ ആ​ക​ർ‌​ഷ​ക​ത്വം കു​റ​യും; വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് ക​ണ്ണ​ട വി​ല​ക്ക്; ജ​പ്പാ​നി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം


ടോ​ക്കി​യോ: ജ​പ്പാ​നി​ൽ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് ക​ണ്ണ​ട വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം. ക​മ്പ​നി​ക​ളു​ടെ വി​വേ​ച​ന​ത്തി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ഗ്ലാ​സ​സ് ആ​ർ ഫോ​ർ​ബി​ഡ​ൻ എ​ന്ന ഹാ​ഷ്ടാ​ഗോ​ടെ പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ക്കു​ക​യാ​ണ്.

വ​നി​താ ജീ​വ​ന​ക്കാ​ർ ക​ണ്ണ​ട വ​ച്ചാ​ൽ ആ​ക​ർ‌​ഷ​ക​ത്വം കു​റ​യു​മെ​ന്നാ​ണു ചി​ല ക​മ്പ​നി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ. കാ​ഴ്ച​ക്കു​റ​വു​ണ്ടെ​ങ്കി​ൽ കോ​ൺ​ടാ​ക്ട് ലെ​ൻ​സ് ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് നി​ർ​ദേ​ശം. അ​തേ​സ​മ​യം, സ്ഥാ​പ​ന​ങ്ങ​ളു​ടെ ച​ട്ട​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണോ ക​ണ​ട നി​രോ​ധ​നം എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല.

നേ​ര​ത്തെ, സ്ത്രീ ​ജീ​വ​ന​ക്കാ​ർ ഹൈ​ഹീ​ൽ ധ​രി​ക്ക​ണ​മെ​ന്ന നി​യ​മ​ത്തി​നെ​തി​രെ​യും പ്ര​തി​ഷേ​ധം ഉ‍​യ​ർ​ന്നി​രു​ന്നു. നി​യ​മം എ​തി​ർ​ത്ത് കൊ​ണ്ടു​ള്ള ‘കൂ​ടൂ’ ക്യാം​പെ​യ്ൻ ലോ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

Related posts