ഹൈറേഞ്ച്കാരനു ജപ്പാൻകാരി വധു. ഓസ്ട്രേലിയയിൽ ജോലിചെയ്യുന്ന കല്ലാർകുട്ടി വഴേപറന്പിൽ സ്കറിയ – ഷെർളി ദന്പതികളുടെ മകൻ അലക്സ് ചെറിയാനാ (30)ണ് ജപ്പാൻ സ്വദേശി കട്ട് സുചി – കിട്ട മസാഹിറോ കിഡ ദന്പതികളുടെ മകൾ അരീസ് കിഡ(29)യെ താലി ചാർത്തിയത്.
അടിമാലി സെന്റ് ജൂഡ് പള്ളിയിൽ നടന്ന ചടങ്ങിൽ ഫാ. ജോസഫ് നടുപ്പടവിൽ വിവാഹ ചടങ്ങിനു മുഖ്യകാർമികത്വം വഹിച്ചു. ചടങ്ങിൽ പങ്കെടുക്കുന്നതിനു ജപ്പാനിൽനിന്ന് അരീസയുടെ മാതാപിതാക്കളും സഹോദരൻ കഡമികിഡയും എത്തിയിരുന്നു.
ഓസ്ട്രേലിയയിൽ കണ്സ്ട്രക്ഷൻ കന്പനിയിൽ ജോലിക്കാരനാണ് അലക്സ്. അവിടെത്തന്നെ മറ്റൊരു സ്ഥാപനത്തിൽ ആർട്ടിസ്റ്റായി ജോലി നോക്കുകയാണ് അരീസ് കിഡ. ഇവർ 16ന് ജപ്പാനിലേക്കു പോകും.