തലതിരിഞ്ഞ കാലം എന്നാണ് ആധുനിക കാലഘട്ടവും അതിലെ ആളുകളും അറിയപ്പെടുന്നത് തന്നെ. ഇതിനെ അനുകൂലിക്കുന്ന തരത്തിലുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ജപ്പാനില്‍ നിന്ന് പുറത്തുവരുന്നത്. പണമുണ്ടെങ്കില്‍ ആരെയും പ്രണയിക്കാന്‍ തയ്യാറുള്ള സ്‌കൂള്‍ കുട്ടികളായ സുന്ദരികള്‍ ജപ്പാനില്‍ ഒരുങ്ങുന്നു എന്നതാണ് വാര്‍ത്ത. സ്‌കൂളില്‍ പഠിക്കുന്നതോടൊപ്പം പണമുണ്ടാക്കാനുള്ള എളുപ്പവഴിയാണ് ഈ പെണ്‍കുട്ടികള്‍ കണ്ടെത്തിയിരിക്കുന്നത്. അച്ഛനും മുത്തശ്ശനുമൊക്കെയാകാന്‍ പ്രായമുള്ളവര്‍ക്ക് സുന്ദരികളായ കൊച്ചു പെണ്‍കുട്ടികള്‍ കൂട്ട് നല്‍കുന്ന ‘എന്‍ജോ കോസായ് (പണം നല്‍കിയുള്ള പ്രണയം)’ എന്ന പേരില്‍ അറിയപ്പെടുന്ന പ്രണയമാണ് ട്രെന്‍ഡായി മാറുന്നത്. പണമായും സമ്മാനമായും പ്രതിഫലം സ്വീകരിച്ച് ജപ്പാനിലെ ആകര്‍ഷണീയരായ സുന്ദരിക്കുട്ടികള്‍ മദ്ധ്യവയസ്‌ക്കന്മാര്‍ക്ക് കൂട്ട് നല്‍കുന്ന പരിപാടിയാണിത്. ഈ ‘പഞ്ചാരഡാഡി’ കളെ ‘പാപ്പാകാറ്റ്‌സു’ എന്നാണ് ജാപ്പനീസ് ഭാഷയില്‍ വിശേഷിപ്പിക്കുന്നത്.
പണമായോ പാരിതോഷികമായോ പ്രീതിപ്പെടുത്താന്‍ കഴിയുന്ന മദ്ധ്യവയസ്‌ക്കര്‍ക്ക് ഒരു നിശ്ചിത സമയത്തേക്കോ കാലത്തേക്കോ കമ്പനി നല്‍കുന്ന ഈ പരിപാടി പ്രചരിപ്പിക്കാന്‍ പ്രത്യേക വെബ്‌സൈറ്റുകള്‍ വരെ ജപ്പാനിലുണ്ട്. പണമോ, സമ്മാനമോ നല്‍കാന്‍ കഴിവുള്ള മദ്ധ്യവയസ്‌ക്കന്മാര്‍ക്കാണ് പെണ്‍കുട്ടികളെ താല്‍ക്കാലികമായി പ്രണയിക്കാന്‍ കിട്ടുക. പണമോ ചെലവേറിയ ഭക്ഷണമോ ഡിന്നറുകളോ തുടങ്ങി പെണ്‍കുട്ടി ആവശ്യപ്പെടുന്നത് നല്‍കണം. സുഹൃത്തുക്കളില്‍ നിന്നും സമ്മാനം വാങ്ങുന്നത് പോലെയേ ഇതിനെ കണക്കാക്കേണ്ടതുള്ളൂ എന്ന് പാപ്പാകാറ്റസു പ്രമോട്ട് ചെയ്യുന്ന ചില വെബ്‌സൈറ്റുകള്‍ പറയുന്നു. അതേസമയം എന്‍ജോ കോസായിയില്‍ പാപ്പാകാറ്റ്‌സുവില്‍ നിന്നും നല്ല പണി കിട്ടിയ പെണ്‍കുട്ടികളുമുണ്ട്. രണ്ടു മണിക്കൂറത്തേക്ക് ഒരു ഡിന്നറിന് കൂടെ വന്നാല്‍ 20,000 യെന്‍ തരാമെന്ന് പറഞ്ഞാണ് പാപ്പാകാറ്റ്‌സു വിളിച്ചത്. എന്നാല്‍ ആഹാരം കഴിച്ചു കഴിഞ്ഞ് ബാത്ത്‌റൂമില്‍ പോയിട്ടു വരാമെന്ന് പറഞ്ഞ് പോയ അയാള്‍ അവളെ പറ്റിച്ച് മുങ്ങി. കഴിച്ചതിന്റെ ബില്ലാകട്ടെ 30,000 മായിരുന്നു. താന്‍ അതുമായി കാത്തു നില്‍ക്കേണ്ടി വന്നു. തന്നെ തന്റെ ഡാഡി പറ്റിച്ചത് ഇങ്ങിനെയാണെന്നു പറഞ്ഞാണ് പെണ്‍കുട്ടി പാപ്പാകാറ്റസു പ്രമോട്ട് ചെയ്യുന്ന വെബ്‌സൈറ്റില്‍ കുറിച്ചത്.
എന്നാല്‍ ഈ പരിപാടിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്നുണ്ട്. ബാല വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ട്രെന്റാണ് ഇതെന്നും സ്ത്രീ സുരക്ഷ വലിയ പ്രശ്‌നമായി മാറുമെന്നുമാണ് വിമര്‍ശനം. കൗമാരക്കാരിയായ പെണ്‍കുട്ടികള്‍ അപരിചിതരുമായുള്ള കൂട്ടുകെട്ടിലൂടെ വലിയ ഭീഷണിയാണ് വിളിച്ചു വരുത്തുന്നതെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ജപ്പാനിലെ 13 ശതമാനത്തോളം വരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ‘എന്‍ജോ കോസായി’ ചെയ്യുന്നവരാണെന്ന യുഎന്‍ ഉദ്യോഗസ്ഥരുടെ പ്രസ്താവനയ്‌ക്കെതിരേ നേരത്തേ ശക്തമായ പ്രതിഷേധവുമായി ജപ്പാന്‍ വിദേശകാര്യ വകുപ്പ് രംഗത്ത് വന്നിരുന്നു. കുട്ടികളെ വില്‍പ്പന നടത്തുക, ബാല വേശ്യാവൃത്തി, ബാല ലൈംഗികത എന്നിവയുമായി ബന്ധപ്പെട്ടുള്ള യുന്‍ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ഡി ബോര്‍ ബുക്വീഷ്യോ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ഇക്കാര്യത്തില്‍ തങ്ങളുടെ ശക്തമായ പ്രതിഷേധം മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ ഓഫീസില്‍ ജപ്പാന്‍ വിദേശകാര്യ മന്ത്രാലയം രേഖാമൂലം സമര്‍പ്പിച്ചിരിക്കുകയാണ്. യുക്തിയുടെ അംശം പോലുമില്ലാത്ത ഈ പരിപാടിയ്ക്ക് അധികം ആയുസില്ലെന്ന് വേണം കരുതാന്‍.