കെയ്‌കൊ ഒകാനൊ ! ഒമ്പതു കൊല്ലം മുമ്പ് പഠനം തുടങ്ങി; ജാപ്പനീസ് കലാകാരിയുടെ മോഹിനിയാട്ടം അരങ്ങേറ്റം

ഇ​രി​ങ്ങാ​ല​ക്കു​ട: പാ​ശ്ചാ​ത്യ ബാ​ലേ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ നൃ​ത്ത​രം​ഗ​ത്ത് ചു​വ​ടു​വ​ച്ച ജാ​പ്പ​നീ​സ് ക​ലാ​കാ​രി കെ​യ്കൊ ഒ​കാ​നൊ ഒ​രു സ​ന്പൂ​ർ​ണ മോ​ഹി​നി​യാ​ട്ടം ക​ച്ചേ​രി അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട ് ഈ ​ക​ല​യി​ൽ ഒൗ​പ​ചാ​രി​ക അ​ര​ങ്ങേ​റ്റം പൂ​ർ​ത്തി​യാ​ക്കു​ന്നു.

ഒ​ന്പ​തു കൊ​ല്ലം മു​ന്പ് മോ​ഹി​നി​യാ​ട്ടം ആ​ചാ​ര്യ നി​ർ​മ​ല പ​ണി​ക്ക​രു​ടെ ശി​ഷ്യ​ത്വം സ്വീ​ക​രി​ച്ച് മോ​ഹി​നി​യാ​ട്ടം അ​തി​ന്‍റെ എ​ല്ലാ ചി​ട്ട​വ​ട്ട​ങ്ങ​ളോ​ടും​കൂ​ടി ആ​ധി​കാ​രി​ക​മാ​യി അ​ഭ്യ​സി​ച്ചാ​ണു കെ​യ്കൊ ഒ​കാ​നൊ അ​ര​ങ്ങി​ലെ​ത്തു​ന്ന​ത്. ചൊ​ൽ​കെ​ട്ട്, ജ​തി​സ്വ​രം, വ​ർ​ണം, പ​ദം, തി​ല്ലാ​ന ശ്ലോ​കം, സ​പ്തം എ​ന്നീ ഇ​ന​ങ്ങ​ളെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ട ് ജ​നു​വ​രി 30 ന് 6.30 ​ന് ഇ​രി​ങ്ങാ​ല​ക്കു​ട ന​ട​ന​കൈ​ര​ളി​യു​ടെ നാ​ട്ട​ര​ങ്ങി​ലാ​ണ് രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്ന​ത്.

മോ​ഹി​നി​യാ​ട്ട​ത്തി​നു പു​റ​മെ നാ​ട്യാ​ചാ​ര്യ​ൻ വേ​ണു​ജി​യു​ടെ കീ​ഴി​ൽ ന​വ​ര​സ​സാ​ധ​ന​യും പ്ര​ശ​സ്ത കൂ​ടി​യാ​ട്ടം ക​ലാ​കാ​രി ക​പി​ല വേ​ണു​വി​ന്‍റെ കീ​ഴി​ൽ അ​ഭി​ന​യ പ​രി​ശീ​ല​ന​വും നേ​ടി​കൊ​ണ്ട ാണ് ​കെ​യ്കൊ​യു​ടെ അ​ര​ങ്ങേ​റ്റ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പ്. ഗു​രു സ​ദ​നം കൃ​ഷ്ണ​ൻ​കു​ട്ടി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ ക​ലാ പ​ണ്ഡി​ത​നാ​യ ദി​ലീ​പ്കു​മാ​ർ വ​ർ​മ പ്ര​സം​ഗി​ക്കും.

നീ​ലം​പേ​രൂ​ർ സു​രേ​ഷ്കു​മാ​ർ വാ​യ്പ്പാ​ട്ടി​ലും ക​ലാ​നി​ല​യം പ്ര​കാ​ശ​ൻ മ​ദ്ദ​ള​വാ​ദ​ന​ത്തി​ലും ക​ലാ​നി​ല​യം രാ​മ​കൃ​ഷ്ണ​ൻ ഇ​ട​ക്ക​യി​ലും മു​ര​ളി​കൃ​ഷ്ണ​ൻ വീ​ണ​യി​വും സാ​ന്ദ്ര പി​ഷാ​ര​ടി നാ​ട്ടു​വാ​ങ്ക​ത്തി​ലും പ​ശ്ചാ​ത്ത​ല​മേ​ളം ന​ൽ​കും.

Related posts