മൂവാറ്റുപുഴയിലെ ജ​പ്തി ന​ട​പ​ടി​; ബാ​ങ്കു​മാ​യി എംഎൽഎയുടെ നേതൃത്വത്തിൽ ച​ർ​ച്ച; ക​ട​ബാ​ധ്യ​ത ഏ​റ്റെ​ടു​ത്ത​താ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ 


മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ വീ​ട് ജ​പ്തി ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ർ​ബ​ൻ ബാ​ങ്കു​മാ​യി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ഇ​ന്ന്.

കു​ടും​ബ​ത്തി​ന്‍റെ ക​ട​ബാ​ധ്യ​ത ഏ​റ്റെ​ടു​ത്ത​താ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബാ​ങ്കു​മാ​യി ഇ​ന്ന് ച​ർ​ച്ച ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പേ​ഴ​യ്ക്കാ​പ്പി​ള്ളി വ​ലി​യ​പ​റ​മ്പി​ൽ അ​ജേ​ഷി​ന്‍റെ​യും മ​ഞ്ജു​വി​ന്‍റെ​യും നാ​ല് കു​ട്ടി​ക​ളെ​യാ​ണ് ജ​പ്തി ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മൂ​വാ​റ്റു​പു​ഴ അ​ർ​ബ​ൻ ബാ​ങ്ക് മാ​താ​പി​താ​ക്ക​ൾ ഇ​ല്ലാ​ത്ത സ​മ​യം ഇ​റ​ക്കി​വി​ട്ട​ത്.

ഹൃ​ദ്രോ​ഗി​യാ​യ പി​താ​വ് ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​മ്പോ​ഴാ​യി​രു​ന്നു ബാ​ങ്കി​ന്‍റെ ന​ട​പ​ടി. ബാ​ങ്കി​ന്‍റെ ക്രൂ​ര ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ വീ​ട് പൂ​ട്ടി​യി​രു​ന്ന താ​ഴ് ത​ക​ർ​ത്ത് കു​ട്ടി​ക​ളെ വീ​ട്ടി​ൽ തി​രി​കെ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം വ​ലി​യ വാ​ർ​ത്ത​യാ​യ​തോ​ടെ കു​ടും​ബ​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ട് മ​ന​സി​ലാ​ക്കി നി​ര​വ​ധി ആ​ളു​ക​ൾ സ​ഹാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ അ​റി​യി​ച്ച് മു​ന്നോ​ട്ട് വ​ന്നി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഈ ​കു​ടും​ബ​ത്തി​ന്‍റെ കാ​ര്യ​ത്തി​നാ​യി തു​ക താ​ൻ ന​ൽ​കു​മെ​ന്നും സ​ഹാ​യി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച മ​റ്റു​ള്ള​വ​രി​ൽ​നി​ന്ന് പ​ണം സ്വ​രൂ​പി​ച്ചു ഇ​തു​പോ​ലെ ദു​രി​മ​നു​ഭ​വി​ക്കു​ന്ന മ​റ്റു കു​ടും​ബ​ങ്ങ​ൾ​ക്കു ന​ൽ​കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

പഞ്ചായത്ത് നൽകിയ സ്ഥലത്ത് നിർമിച്ച വീട്
പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്ത് നി​ർ​മി​ച്ച വീ​ടി​നെ​തി​രേ​യാ​ണ് അ​ർ​ബ​ൻ ബാ​ങ്ക് ജ​പ്തി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​ജേ​ഷ് ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഭാ​ര്യ മ​ഞ്ജു​വും അ​ജേ​ഷി​നൊ​പ്പം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. ഇ​വ​ർ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷ​മേ കു​ട്ടി​ക​ളെ ഇ​റ​ക്കി വി​ടാ​വൂ എ​ന്ന് അ​യ​ൽ​വാ​സി​ക​ളും നാ​ട്ടു​കാ​രും സ്ഥ​ല​ത്ത് എ​ത്തി​യ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ പി​ന്മാ​റി​യി​രു​ന്നി​ല്ല.

നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു സ്ഥ​ല​ത്തെ​ത്തി​യ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ, പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് വ​ർ​ക്കി എ​ന്നി​വ​ർ ചേ​ർ​ന്ന് വീ​ട് പൂ​ട്ടി​യി​ട്ടി​രു​ന്ന താ​ഴ് ത​ക​ർ​ത്ത് കു​ട്ടി​ക​ളെ തി​രി​കെ അ​ക​ത്ത് പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

നി​സ​ഹാ​യ​രാ​യ കു​ട്ടി​ക​ളെ വീ​ട്ടി​ൽ​നി​ന്നു പു​റ​ത്തി​റ​ക്കി വി​ട്ട് ജ​പ്തി ന​ട​ത്തി​യ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സും സ​ർ​ക്കാ​രും ത​യാ​റാ​ക​ണ​മെ​ന്നു മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

വായ്പ ഒരു ലക്ഷം;70,000 തിരിച്ചടച്ചു
ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മൂ​വാ​റ്റു​പു​ഴ അ​ർ​ബ​ൻ ബാ​ങ്കി​ൽ നി​ന്ന് ഏ​ഴ് വ​ർ​ഷം മു​ൻ​പെ​ടു​ത്ത ഒ​രു ല​ക്ഷം രൂ​പ വാ​യ്പ​യു​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നൊ​ടു​വി​ലാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ വ​ഴി​യി​ലി​റ​ക്കി വി​ട്ട് ബാ​ങ്ക് വീ​ട് സീ​ൽ ചെ​യ്ത​ത്.

നാ​ല് ത​വ​ണ ഹൃ​ദ​യാ​ഘാ​തം വ​ന്ന അ​ജേ​ഷ് വാ​യ്പ്പ തി​രി​ച്ച​ട​ക്കാ​നാ​വാ​തെ വി​ഷ​മ​ത്തി​ലാ​ണ്. ഒ​രു ല​ക്ഷം രൂ​പ​യി​ൽ പ​ലി​ശ​യും മ​റ്റു​മാ​യി 70,000 രൂ​പ​യോ​ളം പ​ല​പ്പോ​ഴാ​യി അ​ട​ച്ചു​വെ​ന്ന് അ​ജേ​ഷ് പ​റ​യു​ന്നു.

പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഒ​രു ആ​ൺ​കു​ട്ടി​യും എഴിൽ ​പ​ഠി​ക്കു​ന്ന ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളും അഞ്ചിൽ ​പ​ഠി​ക്കു​ന്ന മ​ക​ളു​മാ​ണു​ള്ള​ത്.

അ​ത്യാ​വ​ശ്യം തു​ണി​യും മ​റ്റും എ​ടു​ത്തു​കൊ​ള്ളാ​ൻ പ​റ​ഞ്ഞ് പോ​ലീ​സും വ​ക്കീ​ലും ബാ​ങ്ക് ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ഇ​വ​രെ ഇ​റ​ക്കി വി​ട്ട് വീ​ട് പൂ​ട്ടി സീ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു എ​ന്ന് പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് ഉ​പ​സ​മി​തി ചെ​യ​ർ​മാ​ൻ എം.​സി. വി​ന​യ​ൻ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് കി​ട്ടി​യ നാ​ല് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഈ ​കു​ടും​ബം ക​ഴി​യു​ന്ന​തെ​ന്നും വി​ന​യ​ൻ പ​റ​ഞ്ഞു. ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി​രു​ന്ന അ​ജേ​ഷ് രോ​ഗി​യോ​യ​തോ​ടെ ജോ​ലി​ക്കു പോ​കാ​ൻ ക​ഴി​യ​ത്ത സ്ഥി​തി​യി​ലാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ന​ജി ഷാ​ന​വാ​സ്, ഷാ​ഫി മു​തി​ര​ക്കാ​ലാ​യി​ൽ, മു​ൻ അം​ഗ​ങ്ങ​ളാ​യ കെ.​പി. ഉ​മ്മ​ർ, പി.​എ. ക​ബീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ സ്ഥ​ല​ത്ത് ത​ടി​ച്ചു കൂ​ടി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

Related posts

Leave a Comment