തിരുവനന്തപുരം: ജപ്തി ചെയ്ത വീടിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി വീട്ടമ്മ. സെൽവി എന്ന വീട്ടമ്മയാണ് ആത്മഹത്യാ ഭീഷണിയുമായി വീടിനു മുകളിൽ കയറിയത്.
തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണു സംഭവം. സെൽവിയുടെ വീട് കഴിഞ്ഞദിവസം ബാങ്ക് ഓഫ് ബറോഡ ജപ്തി ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സെൽവി ആത്മഹത്യാ ഭീഷണിയുമായി വീടിനു മുകളിൽ കയറിയത്.
2005-ൽ സെൽവിയും ഭർത്താവും ചേർന്ന് വിജയാ ബാങ്കിൽനിന്ന് അഞ്ചുലക്ഷം രൂപ വായ്പ എടുത്തിരുന്നു. ആറു ലക്ഷത്തോളം രൂപ ബാങ്കിൽ തിരിച്ചടിച്ചു. ഇതിനിടെ ഭർത്താവ് മരിച്ചു. പിന്നീട് എട്ടു ലക്ഷം രൂപ അടയ്ക്കാനുണ്ടെന്നു കാണിച്ച് ബാങ്ക് ഇവർക്ക് നോട്ടീസ് നൽകുകയും ജപ്തി നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നെന്നും സെൽവി പറയുന്നു.