തിരുവനന്തപുരം: ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടർന്ന് അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തിൽ ബാങ്ക് അധികൃതർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ ഉപരോധം.
തിരുവനന്തപുരത്തെ കനറ ബാങ്ക് മേഖലാ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തള്ളിക്കയറുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. പോലീസും പ്രവർത്തകരും തമ്മിലും സംഘർഷമുണ്ടായി.
അതേസമയം, ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് തിരുവനന്തപുരത്തെ കനറ ബാങ്കിന്റെ മൂന്നു ശാഖകൾ അടയ്ക്കുകയും ചെയ്തു. നെയ്യാറ്റിൻകര, കുന്നത്തുകാൽ, കമുകിൻകോട് ശഖകളാണ് അടച്ചത്