തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. മരണത്തിന് ഉത്തരവാദി ഭർത്താവും ബന്ധുക്കളുമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ലേഖയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
ജപ്തി നടപടികളായിട്ടും ഭർത്താവ് ചന്ദ്രൻ ഒന്നും ചെയ്തില്ലെന്നും സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചിരുന്നതായും ഇതിൽ പറയുന്നു. തീകൊളുത്തി മരിച്ച മുറിയുടെ ചുമരിൽ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ് കണ്ടെത്തിയത്.
സ്ഥലം വില്ക്കാന് ശ്രമിച്ചപ്പോള്‍ ഭർത്താവിന്റെ അമ്മ തടസം നിന്നെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തിൽ ചന്ദ്രൻ, അമ്മ കൃഷ്ണമ്മ, ചന്ദ്രന്റെ സഹോദരി എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.