കോഴിക്കോട്: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ നിപ വൈറസിനെ അതിജീവിച്ച കുടുംബം ഗ്രാമീണ്‍ ബാങ്കിന്റെ ജപ്തി ഭീഷണിയില്‍. വിദ്യാഭ്യാസ ആവശ്യത്തിനായി എടുത്ത വായ്പയാണ് ഈ കുടുംബത്തിന്റെ ജപ്തി നടപടികളിലേക്ക് നയിച്ചിട്ടുള്ളത്.നിപ വൈറസ് ജീവന് അപഹരിച്ച പേരാമ്പ്ര പന്തീരിക്കര സൂപ്പിക്കടയിലെ വളച്ചുകെട്ടി കുടുംബത്തിലെ മറിയമും മകന് മുത്തലിബുമാണ് കിടപ്പാടം നഷ്ടമാവുന്ന അവസ്ഥയിലുള്ളത്.
നിപ ബാധിച്ച് മരിച്ച മറിയത്തിന്റെ മകന് സ്വാലിഹ് എന്‍ജിനീയറിംഗ് പഠനത്തിനായി ഗ്രാമീണ്‍ ബാങ്കിന്റെ പന്തിരിക്കര ശാഖയില്‍നിന്ന് നാലുലക്ഷം രൂപ 2011-ല്‍ വായ്പയെടുത്തിരുന്നു. പിതാവ് മൂസയായിരുന്നു ജാമ്യക്കാരന്. മൂസയും നിപ ബാധിച്ച് മരിച്ചതോടെ അവശേഷിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചു.
ജോലി ലഭിച്ചശേഷം തിരിച്ചടയ്ക്കുമെന്ന വ്യവസ്ഥയിലായിരുന്നു വായ്പ. എന്നാല്‍, 2018ല്‍ നിപ സ്വാലിഹിന്റെ ജീവനെടുത്തതോടെ പ്രതീക്ഷയാകെ അസ്ഥാനത്താവുകയും തിരിച്ചടവ് മുടങ്ങുകയും ചെയ്തു. ഇതോടെ വായ്പാതുക 12 ലക്ഷത്തിലേറെയായി. സമയ ബന്ധിതമായി തുക തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് കൊയിലാണ്ടി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
അവസാനമായി ച ങ്ങരോത്ത് വില്ലേജ് ഓഫിസില്‍ നിന്ന് കുടുംബത്തെ ബന്ധപ്പെട്ട് പിതാവിന്റെ പേരിലുള്ള വസ്തുവിന്റെ ജപ്തി നടപടികള്‍ ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട്. ദൈ നംദിന ചെലവിനുപോലും പ്രയാസപ്പെടുന്നതിനാല്‍ വായ്പ എഴുതി ത്തള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മറിയം നേരത്തെ നിവേദനം നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
പിന്നീട് നവകേരള സദസിലും പരാതി നല്കി. ജനപ്രതിനിധികള്‍ അടക്കമുള്ളവരെ കണ്ട് വിഷ യങ്ങള്‍ ധരിപ്പിച്ചിട്ടും അനുകൂല നടപടിയില്ല.2018 മേയ് അഞ്ചിനാണ് പനിബാധിച്ച് കോഴിക്കോട് മെഡിക്ക ല്‍ കോളജില്‍ വളച്ചുകെട്ടി കുടും ബത്തിലെ സാബിത്ത് മരിക്കുന്നത്. സ്വാഭാവിക മരണമായാണ് ആദ്യം കണക്കാക്കിയത്.
പിന്നീട് കുടുംബത്തില്‍ നിന്ന് ഗൃഹനാ ഥന് മൂസ, മറ്റൊരു മകന് സ്വാലിഹ്, മൂസയുടെ സഹോദരന് മൊയുവിന്റെ ഭാര്യ മറിയം എന്നിവരെയും നിപ കവര്‍ന്നു. മൂസയുടെ ഭാര്യ മറിയവും മകന് മുത്തലിബും മാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അവരാണിപ്പോള്‍ ജപ്തി ഭീഷണി നേരിട്ട് ദിനങ്ങള്‍ തള്ളിനീക്കുന്നത്.