നാദാപുരം: രോഗങ്ങള്‍ പിടിപെട്ട് ദുരിതം പേറുന്ന കുടുംബത്തിന് ജപ്തി നോട്ടീസ്.ചെക്യാട് നെല്ലിക്കാപറമ്പിലെ താനിയുള്ള പറമ്പത്ത് ചെക്വോന്റെ കുടുബത്തിനാണ് ഫിബ്രവരി ഒന്നിന് വീടൊഴിയാന്‍ ജപ്തി നോട്ടീസ് വന്നത്.
2015ല്‍ പാറക്കടവ് കെ ഡി സി ബാങ്കില്‍ നിന്ന് രണ്ട് ലക്ഷം രൂപയാണ് വീട് നിര്‍മാണത്തിനായി വായ്പയെടുത്തത്. 2015 മെയ് മാസം മുതല്‍ 2016 ആഗസ്ത് മാസം വരെ അടവ് തെറ്റാതെ ബാങ്കില്‍ പണം തിരിച്ചടക്കുകയും ചെയ്തിരുന്നു.
അതിന് ശേഷം പ്രായാധിക്യത്താല്‍ ചെക്വോന്‍ ജോലിക്ക് പോകാന്‍ കഴിയാതെ വരികയും രണ്ട് ആണ്മക്കള്ക്കും അസുഖം പിടിപെട്ടതോടെ ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയുമായി.മകന് രഞ്ജിത്തിന്റെയും ചെക്വാന്റെയും പേരില്‍ ആകെ ഉണ്ടായിരുന്ന 13 സെന്റ് സ്ഥലം ഈടിന്മേല്ലാണ് വായ്പയെടുത്തത്.
നടക്കാന്‍ വയ്യാത്ത രഞ്ജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, ബംഗളുരുവിലെ ആയുര്‍വേദ ആശുപത്രിയിലും ചികിത്സ നടത്തിയെങ്കിലും അസുഖം ഭേദമായില്ല. നാട്ടുകാരുടെ കാരുണ്യത്താല്‍ ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് ചികിത്സ.
ഇതിനിടയില്‍ വായ്പ തിരിച്ചടച്ചിലെന്ന് കാണിച്ച് നോട്ടീസ് വന്നതോടെ 2018 ഏപ്രില്‍ മാസം അമ്പതിനായിരം രൂപയും അടച്ചിരുന്നു.
തൊഴിലുറപ്പ് തൊഴിലാളിയായ ചെക്വാന് ലഭിച്ച കൂലിയിനത്തിലെ 7500 രൂപ യും ബാങ്കില്‍ അടച്ചിട്ടുണ്ട് മൊത്തം ഒന്നര ലക്ഷത്തിലധികം രൂപ അടച്ചെന്നാണ് കുടുംബം പറയുന്നത്.
ഇതിനിടയിലാണ് കഴിഞ്ഞ തിങ്കളാഴ്ച്ച ബാങ്ക് മാനേജര്‍ വീട്ടിലെത്തി ഒന്നാം തിയ്യതിക്കകം വീടൊഴിയണമെന്ന നോട്ടീസ് നല്‍കിയത്. ഇതോടെ കുടുംബം എങ്ങോട്ടേക്കിറങ്ങണമെന്ന അറിയാതെ വ്ന്നിരിക്കുകയാണ് ആഴ്ച്ചകള്‍ക്ക് മുമ്പ് താനക്കോട്ടുരിലെ ഒരു കുടുംബത്തിന്റെ വീടും പാറക്കടവ് കെ ഡി സി ബാങ്ക് ജപ്തി ചെയ്തിരുന്നു.
വാര്‍ഡ് മെമ്പര്‍ കെ.പി. കുമരന്റെ നേതൃത്വത്തിലുള്ള സംഘം പൂട്ട് പൊളിച്ചാണ് കുടുംബത്തെ വീട്ടില്‍ കയറ്റി താമസിപ്പിച്ചത്.നിര്‍ദ്ദനരായ ഈ കുടുംബത്തിന് പലിശ ഇളവ് ചെയ്ത് പണം തിരിച്ചടക്കാനുള്ള കാരുണ്യം ചെയ്ത് കൊടുക്കണമെന്നാണ് മെമ്പര്‍ ആവശ്യപ്പെടുന്നത്.