അവാര്‍ഡ് നൈറ്റിന് എത്തിയതാണെന്നാണോ വിചാരിച്ചത്! ശ്രീദേവിയുടെ സംസ്‌കാരചടങ്ങിനിടെ ചിരിച്ച് സന്തോഷിച്ച നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് പൊങ്കാലയിട്ട് സോഷ്യല്‍മീഡിയ

ഇന്ത്യന്‍ സിനിമയുടെ അഭിമാന താരം ശ്രീദേവിയുടെ പൊതുദര്‍ശന ചടങ്ങിനിടെ ആരാധകരോടും സുഹൃത്തുക്കളോടും ചിരിച്ച് സന്തോഷം പങ്കുവെച്ച നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ദുബായില്‍ നിന്നും മുംബൈയിലെത്തിച്ച ശ്രീദേവിയുടെ ഭൗതിക ശരീരം അവസാനമായി ഒരു നോക്കുകാണാനും അന്ത്യാജ്ഞലി അര്‍പ്പിക്കാനും ആയിരങ്ങളായിരുന്നു എത്തിയത്.

നിരവധി സിനിമാതാരങ്ങളും അന്ത്യോപചാരം അര്‍പ്പിക്കാനായി എത്തിയിരുന്നു. എന്നാല്‍ ചടങ്ങിനെത്തിയ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ പെരുമാറ്റമാണ് സോഷ്യല്‍മീഡിയയില്‍ ആരാധകരെ ചൊടിപ്പിച്ചത്. മൃതദേഹം കാണാനായി വാഹനത്തില്‍ നിന്നും ഇറങ്ങിയ നടി എല്ലാവരോടും ചിരിച്ചും സന്തോഷം പങ്കുവെച്ചുമായിരുന്നു നടന്നുനീങ്ങിയത്. ജാക്വലിന്റെ ചിരിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടിയ്ക്കെതിരെ പൊങ്കാലയുമായി ആരാധകര്‍ രംഗത്തെത്തിയത്.

ശ്രീദേവിയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കണമെന്ന് താങ്കള്‍ക്ക് മനസുകൊണ്ട് ആഗ്രഹമില്ലെന്നാണ് ഇതിലൂടെ മനസിലാകുന്നതെന്നും താങ്കള്‍ അവിടെ എത്തിച്ചേര്‍ന്നതെന്നത് വെറും മീഡിയ കവറേജ് മാത്രം ഉദ്ദേശിച്ചാണെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പലരുടേയും പ്രതികരണം. അവിടെ ചിരിക്കാനായി ഒന്നുമില്ലായിരുന്നു.

ശ്രീദേവി എന്നത് വെറും ഒരു അഭിനേത്രി മാത്രമല്ല. അവര്‍ അഭിനയത്തിന്റെ സര്‍കലാശാല കൂടിയാണ്. ഒരു ഇതിഹാസമാണ്. അവരെ ബഹുമാനിക്കാന്‍ കൂടി പഠിക്കൂ ഇതൊക്കെയായിരുന്നു ജാക്വിലിനോടുള്ള ആളുകളുടെ പ്രതികരണം. അവാര്‍ഡ് നൈറ്റിന് എത്തിയതാണെന്നാണോ കരുതിയത് എന്തിനാണ് ഇത്തരത്തില്‍ ഷോ കാണിക്കാന്‍ എത്തുന്നത് എന്നൊക്കെ ആളുകള്‍ ചോദിക്കുന്നുണ്ട്.

അതേസമയം നടിയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തുകയുണ്ടായി. എന്തിനാണ് ഓരോരുത്തരും വികാരങ്ങളെ വ്യാജമായി അവതരിപ്പിക്കുന്നതെന്നും വാഹനത്തില്‍ നിന്നും ഇറങ്ങിയ സമയത്ത് മാത്രമാണ് അവര്‍ ചിരിച്ചതെന്നുമായിരുന്നു നടിയെ പിന്തുണക്കുന്നവരുടെ ട്വീറ്റ്. അന്ത്യോപചാരം അര്‍പ്പിക്കുന്ന വേളയിലല്ല ചിരിച്ചതെന്നും അത് വലിയ വിഷയമാക്കേണ്ടതില്ല എന്നുമായിരുന്നു മറ്റൊരാളുടെ പ്രതികരണം.

 

Related posts