പൂച്ചാക്കല്‍: കല്യാണ ദിവസം വരനെ കാണാതായ സംഭവത്തില്‍ കല്യാണത്തില്‍ നിന്നും പിന്മാറാനുള്ള വരന്റെ നീക്കമാണോയെന്ന സംശയത്തില്‍ പോലീസ്. ചേര്‍ത്തല പാണാവള്ളി പഞ്ചായത്ത് പത്താം വാര്‍ഡ് ചിറയില്‍ അലിയാരുടെ മകന് 28 വയസുള്ള ജസീമിനെയാണ് പൂച്ചാക്കല്‍ ഭാഗത്തുനിന്നും ഇന്നലെ രാവിലെ ഏഴോടെ കാണാതായത്.
അരൂക്കുറ്റി വടുതല നദുവത്ത് നഗര്‍ സ്വദേശിനിയുമായി ഇന്നലെ വിവാഹം നടക്കേണ്ടതായിരുന്നു. ബൈക്കില്‍ രാവിലെ വീട്ടില്‍ നിന്നും പുറത്തേക്കു പോയ ജസീമിനെ പിന്നിട് ആരും കണ്ടിട്ടില്ല. കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൂച്ചാക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
നാലുമാസം മുമ്പാണ് ജസീമിന്റെ വിവാഹം നിശ്ചയിച്ചത്. ഇതിനിടെ പെണ്‍കുട്ടിയെ ആകെ രണ്ടുതവണയാണ് വിളിച്ചതെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിളിച്ചാല്‍ ഫോണെടുക്കാറില്ലെന്നും പോലീസ് പറയുന്നു.
ഇതിനിടെ തന്നെ കുറേപ്പേര് ചേര്‍ന്ന് തടഞ്ഞുവച്ചിരിക്കുകയാണെന്നും രക്ഷപ്പെടാന്‍ കഴിയുന്നില്ലെന്നും രക്ഷിക്കണമെന്നുമുള്ള വോയ്സ് മെസേജ് യുവാവ് അയച്ചിരുന്നതായും പറയുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് കല്യാണത്തില്‍ നിന്നും പിന്മാറാനുള്ള നീക്കമാണോ ഇതെന്ന് പോലീസ് സംശയിക്കുന്നതും.
വരനെ കാണാതായ വിവരമറിഞ്ഞ മാതാവിനെ ബേധരഹിതയായി വീണ മാതാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സൈബര്‍ സെല്‍ മുഖേന അന്വേഷണം ഊര്‍ജിതമാക്കി.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൂച്ചാക്കല്‍ പോലീസ് സ്റ്റസ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലഅറിയിക്കണമെന്നാവശ്യപ്പെട്ടു. ഫോണ്‍: 04782522249, 8606094313.
പെൺകുട്ടിയുടെ മുത്തച്ഛൻ മരിച്ചു
ഇതിനിടയിൽ പെൺകുട്ടിയുടെ പിതാവിന്റെ അച്ഛൻ ഇന്നു രാവിലെ നെഞ്ചു വേദനയെ തുടർന്ന് മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് ആശാരിപ്പറമ്പിൽ സെയ്നുദീൻ(75) ആണ് മരിച്ചത്. മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.