ദുബായ് വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ തീപിടിച്ച ദുബായ്-തിരുവനന്തപുരം വിമാനത്തില്‍ നിന്നും മലയാളികളടക്കമുള്ളവരെ രക്ഷിച്ച് മരണത്തിന് കീഴടങ്ങിയ അഗ്നിശമന ഉദ്യോഗസ്ഥന് ജാസിം ഇസാ മുഹമ്മദ് ഹസന് ലോകത്തിന്റെ ആദരം. വിമാനത്തിലെ തീ അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് ജാസിമിന് ജീവന് നഷ്ടപ്പെട്ടത്. റാസല്‍ ഖൈമയില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് ജാസിം. വിമാനത്തില്‍ നിന്നും യാത്രക്കാരെ പുറത്തെത്തിക്കുന്നതിനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് അയക്കുന്നതിനും ഇദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു.
വിമാനം നിലത്തിറക്കി വെറും മിനിറ്റുകള്‍ക്കുള്ളില്‍ എല്ലാവരേയും അതിസാഹസികമായി രക്ഷപ്പെടുത്തുന്നതിന് ഉള്‍പ്പടെ മുന്‍പന്തിയില്‍ നിന്ന ജാസിം അവസാനം വിമാനത്തിന്റെ തീ അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് മരണപ്പെട്ടത്. വലിയ ഒരപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട ആശ്വാസത്തിനിടയിലും തങ്ങളുടെ രക്ഷകന് മരണത്തിനു കീഴടങ്ങിയതിന്റെ വിഷമത്തിലാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍.
അപകടസ്ഥലങ്ങൡ ജീവന് പണയംവച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് ജാസിമിന്റെ രക്തയാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു ജാസിമിനെ തീ വിഴുങ്ങിയത്. ജാസിം മറ്റുള്ളവരുടെ ജീവന് രക്ഷിക്കുന്നതിനായി സ്വന്തം ജീവന് നല്‍കിയെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ സയ്ഫ് അല്‍ സുവൈദി പറഞ്ഞു. തിരുവനന്തപുരത്തുനിന്നു 282 യാത്രക്കാരും പതിനെട്ടു ജീവനക്കാരുമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് വിമാനത്തിന് തീപിടിച്ചത്.