ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ വിവാഹിതയാവുന്നു! വരന്‍, കാമുകനായ ക്ലാര്‍ക്ക് ഗെഫോഡ്; അഭിനന്ദന പ്രവാഹവുമായി ലോകമെങ്ങുമുള്ള ജസീന്ത ആരാധകര്‍

ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയെ അറിയാത്തവരുണ്ടാവില്ല. അടുത്തനാളില്‍ ന്യീസിലന്‍ഡിലെ മുസ്ലിം ദേവാലയങ്ങളില്‍ ഭീകരാക്രമണം നടന്ന സമയത്ത്, മുസ്ലീമുകള്‍ ന്യൂനപക്ഷമായ രാജ്യത്തെ പ്രധാനമന്ത്രി ആക്രമണത്തിന് ഇരകളായവരെ ആശ്വസിപ്പിക്കാന്‍ എത്തിയത് ലോകം മുഴുവനും അത്ഭുതമായിരുന്നു. ആ പ്രധാനമന്ത്രിയാണ് ജസീന്ത ആര്‍ഡന്‍. മുസ്ലിം സ്ത്രീകളെ ആശ്വസിപ്പിക്കാന്‍ ജസീന്ത എത്തിയത് ശിരോവസ്ത്രം ധരിച്ചുകൊണ്ടായിരുന്നു. അന്നത്തെ അവരുടെ പ്രവര്‍ത്തി വലിയ അഭിനന്ദനങ്ങളും ഏറ്റു വാങ്ങിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ജസീന്ത ആര്‍ഡനെക്കുറിച്ച് പുറത്തു വരുന്നത് അവരുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ്. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡനും കാമുകന്‍ ക്ലാര്‍ക്ക് ഗെഫോഡും വിവാഹിതരാകുന്നു എന്നതാണത്. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവര്‍ക്കും ഒരു മകളുണ്ട്. ഈസ്റ്റര്‍ അവധിക്ക് ഇരുവരും തമ്മിലുള്ള എന്‍ഗേജ്മെന്റ് കഴിഞ്ഞതായും ഉടന്‍ വിവാഹമുണ്ടാകുമെന്നാണ് ഇരുവരുടെയും വക്താവ് പറഞ്ഞത്.

ഇക്കഴിഞ്ഞ ജൂണിലാണ് ഇരുവര്‍ക്കും നേവ് എന്ന പെണ്‍കുട്ടി പിറന്നത്. കുട്ടിയുടെ ജനനം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അധികാരത്തിലിരിക്കെ അമ്മയായ രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ജെസീന്ത. മകളെ പരിപാലിക്കാന്‍ ജോലിയില്‍ നിന്നും ക്ലാര്‍ക്ക് ഇടവേളയെടുത്തിരുന്നു. ടിവി അവതാരകനാണ് ക്ലാര്‍ക്ക് ഗെഫോഡ്. താനൊരു ഫെമിനിസ്റ്റാണെങ്കിലും ഗെഫോഡിനോട് വിവാഹാഭ്യര്‍ത്ഥന നടത്തില്ലെന്ന് കഴിഞ്ഞവര്‍ഷം നല്‍കിയ അഭിമുഖത്തില്‍ ജെസീന്ത പറഞ്ഞിരുന്നു.

Related posts