എന്തിനാ വെറുതെ ആവശ്യമില്ലാത്ത പണിക്ക് നടക്കുന്നതെന്ന് നാട്ടുകാരിൽ പലരും ചോദിച്ചിട്ടുണ്ട്. ചിലപ്പോൾ എന്റെ ഈ രൂപം കൊണ്ടായിരിക്കും അവർ അങ്ങനെ ചിന്തിച്ചുപോയത്.
ആമേൻ എന്ന സിനിമയ്ക്കു മുന്പു വരെ സെറ്റിൽ ഭക്ഷണം കഴിക്കാൻ ചെല്ലുന്പോൾ പോലും അവഗണന നേരിട്ടിട്ടുണ്ട്. ഒരു ലുങ്കിയും ബനിയനുമായിരിക്കും മിക്ക സിനിമകളിലും എന്റെ വേഷം.
ഉച്ഛഭക്ഷണത്തിനൊക്കെ ചെല്ലുന്പോൾ ആരെന്ന് തിരിച്ചറിയാത്തതുകൊണ്ടായിരിക്കാം അങ്ങനെയൊക്കെ ഉണ്ടായിട്ടുള്ളത്. മുന്നോട്ടുള്ള വളർച്ചയിൽ വേണ്ട ഉൗർജമായി മാത്രമേ ഞാൻ അതിനെയെല്ലാം കണ്ടിട്ടുള്ളൂ.