ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രമോട്ട് ചെയ്യുന്ന ചില മലയാളികള്‍ ! ഇതൊക്കെ മുളയിലെ നുള്ളിയില്ലെങ്കില്‍ അപകടമാണ്; തുറന്നടിച്ച് ജസ്ല മാടശ്ശേരി…

ഭീകരവാദത്തെയും തീവ്രവാദത്തെയും പിന്തുണയ്ക്കുന്ന ചില മലയാളികളുണ്ടെന്നും ഇതൊക്കെ മുളയിലേ നുള്ളിയില്ലെങ്കില്‍ അപകടമാണെന്നും തുറന്നടിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി.

തന്റെ മൂന്നു മക്കളെയും ഇസ്രയേലിനെതിരായ പോരാട്ടത്തിനയയ്ക്കുകയും അവരില്‍ ഒരാളെ ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങളിലേക്ക് മനുഷ്യബോംബായി അയയ്ക്കുകയും ചെയ്ത മറിയം ഫര്‍ഹത് ഇസ്രയേല്‍ വിരുദ്ധ പോരാട്ടത്തിന്റെ പലസ്തീനിയന്‍ മുഖങ്ങളിലൊന്നായിരുന്നു.

മൂന്നു മക്കളും ഇസ്രയേലിനെതിരായ പോരാട്ടത്തില്‍ കൊല്ലപ്പെട്ട ഇവരെ ‘രക്തസാക്ഷികളുടെ അമ്മ’ എന്നായിരുന്നു വിളിച്ചിരുന്നത്.

മറിയം ഫര്‍ഹത്തിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്ലയുടെ പ്രതികരണം.

ജസ്ലയുടെ കുറിപ്പ് ഇങ്ങനെ…

ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രമോട്ട് ചെയ്യുന്ന ചില മലയാളികള്‍… ഇതൊക്കെ മുളയിലെ നുള്ളിയില്ലെങ്കില്‍… അപകടമാണ്… മതം മനുഷ്യന്റെ തലച്ചോറിനെ ക്ഷയിപ്പിക്കും എന്ന് പറയുന്നത് എത്ര സത്യമാണ്..

മറ്റുള്ളവരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നത് ..ഏത് മതമായാലും..അതില്ലായ്മ ചെയ്യപ്പെടേണ്ട ചിന്തയാണ്.. തിരുത്തപ്പെടണം. ആത്മഹത്യ പാപമെന്ന് പറയുന്ന ഇസ്ലാം..ഇവിടെ സ്വയം ചാവേറാവുന്നതിനെ ന്യായീകരിക്കുന്ന ചിലരും..’

https://www.facebook.com/jazlabeenu.madasseri/posts/2859983417594832

Related posts

Leave a Comment