തൃശൂർ: യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘടനാ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷായുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
സംഘടനാ ഭാരവാഹി ബോബി ജോസഫിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. 2018 മാർച്ചിലാണ് യുഎൻഎയുടെ ഫണ്ടിൽ മൂന്നരക്കോടിയോളം രൂപയുടെ അഴിമതി നടന്നതായി ആരോപണം ഉയർന്നത്.
മുൻ യുഎൻഎ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് പരാതി നൽകുന്നത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ അക്കൗണ്ടിലേക്ക് വന്ന തുക കാണാനില്ലെന്ന് കാണിച്ചായിരുന്നു പരാതി നൽകിയത്.