കൊച്ചി: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) ഭാരവാഹികള്‍ക്കെതിരായ അഴിമതി ആരോപണത്തിൽ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്.
ജാസ്മിൻ ഷായെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പട്ട്, വ്യാജരേഖയുണ്ടാക്കൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്.
സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റ് സിബി സത്യന് നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സംഘടനയുടെ അക്കൗണ്ടിൽ നിന്ന് മൂന്ന് കോടി 71 ലക്ഷം രൂപ കാണാനില്ലെന്നായിരുന്നു പരാതി.
നഴ്സുമാരിൽ നിന്നും ലെവി പിരിച്ചതടക്കമുള്ള തുകയിൽ നിന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് ജാസ്മിന് ഷായുടെ ഡ്രൈവര്‍ പണമെടുത്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.