കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) സാന്പത്തിക തട്ടിപ്പുകേസിൽ നാലു പ്രതികൾക്കെതിരേ ലുക്കൗട്ട് നോട്ടീസ്. യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ അടക്കമുള്ളവർക്കെതിരേയാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
പ്രതികൾ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിവരം. ഒന്നാം പ്രതി ജാസ്മിൻ ഷായെ കൂടാതെ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, മൂന്നാം പ്രതി ജാസ്മിന് ഷായുടെ ഡ്രൈവര്‍ നിധിന് മോഹന്‍, ഓഫീസ് ജീവനക്കാരന് ജിത്തു എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
യുഎൻഎയുടെ ഫണ്ടിൽനിന്ന് മൂന്നരക്കോടിയോളം രൂപയുടെ വെട്ടിപ്പ് നടത്തിയെന്നതാണ് ജാസ്മിൻ ഷാ അടക്കമുള്ളവർക്കെതിരായ ആരോപണം. ജാസ്മിൻ ഷാ രാജ്യം വിട്ടതായും ക്രൈംബ്രാഞ്ച് സംശയിക്കുന്നു.