പത്തനംതിട്ട: വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് കളത്തില്‍ ജയിംസിന്റെ മകള്‍ ജെസ്നയെ കാണാതായത് 2018 മാര്‍ച്ച് 22നാണ്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷം സിബിഐ ഏറ്റെടുത്ത കേസാണ് തുമ്പൊന്നും ലഭിക്കാതെ അവസാനിപ്പിക്കുന്നത്. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷണം തുടരാമെന്ന കുറിപ്പോടെയാണ് സിബിഐ കോടതിയിൽ റിപ്പോര്‍ട്ട് നല്‍കിത്.
കാഞ്ഞിരപ്പള്ളി എസ്ഡി കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന മരിയം ജെയിംസിനെ മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെയിലാണ് കാണാതാകുന്നത്. മൊബൈല്‍ ഫോണ്‍ പോലും എടുക്കാതെയാണ് ജെസ്ന പോയത്. തിരോധാനവുമായി ബന്ധപ്പെട്ടും ജെസ്നയെ പലയിടങ്ങളില്‍ കണ്ടതായും ധാരാളം പ്രചാരണങ്ങള്‍ ഉണ്ടായി. എന്നാല്‍ സിബിഐ അന്വേഷണം അവസാനിക്കുന്നത് ഇവയ്ക്കൊന്നും വ്യക്തത കൈവരിക്കാനായില്ലെന്ന സൂചനയോടെയാണ്.
തിരോധാനത്തിന്റെ ആദ്യ മണിക്കൂറുകള്‍ ലോക്കല്‍ പോലീസ് നഷ്ടപ്പെടുത്തിയെന്ന ആക്ഷേപം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. കേസന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലും ഇതുതന്നെ ചൂണ്ടിക്കാട്ടുന്നു. തിരോധാനത്തിന്റെ ആദ്യ മണിക്കൂറുകള്‍ ലോക്കല്‍ പോലീസ് നഷ്ടപ്പെടുത്തിയെന്നാണ് ആക്ഷേപം.
അന്വേഷണ വിവരങ്ങള്‍ സിബിഐ സംഘം ബന്ധുക്കളെ ധരിപ്പിച്ചിരുന്നു. തുടര്‍ന്നും എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ അന്വേഷണം തുടരുമെന്നു തന്നെയാണ് അന്വേഷണ സംഘം വ്യക്തമാക്കിയതെന്ന് പിതാവ് ജയിംസ് പറയുന്നു.