ജ​ടാ​യു എ​ർ​ത്ത്സ് സെ​ന്‍ററിൽ ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് നാ​ളെ മു​ത​ൽ; 17ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊ​ല്ലം : ജ​ടാ​യു എ​ർ​ത്ത്സ് സെ​ന്‍ററിൽ ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് നാ​ളെ മു​ത​ൽ തുടങ്ങും. ജ​ടാ​യു എ​ർത്ത്സ് സെ​ന്‍ററിലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ഓ​ൺ ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സ്വാ​ത​ന്ത്ര്യ​ദി​ന​മായ നാളെ ആ​രം​ഭി​ക്കും. www.jatayuearthscenter.com എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് ബു​ക്കിം​ഗ് ന​ട​ത്തേ​ണ്ട​ത്.

17 ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ജ​ടാ​യു എ​ർത്ത്സ് സെ​ന്‍ററിന്‍റെ ര​ണ്ടാം ഘ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. ശ​നി​യാ​ഴ്ച രാ​വി​ലെ ഒന്പത് മു​ത​ൽ സ​ന്ദ​ർശ​ക​ർക്ക് ​പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. 18 മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള ടി​ക്ക​റ്റു​ക​ളാ​ണ് ലൈ​നി​ൽ പ​ണ​മ​ട​ച്ച് ബു​ക്ക് ചെ​യ്യാ​നാ​കും. ഓ​ൺ ലൈ​ൻ വ​ഴി ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർക്ക് ജ​ടാ​യു എ​ർത്ത്സ് സെ​ന്‍ററി​ന് സ​മീ​പ​ത്തു​ള്ള ചെ​റി​യ വ്യാപാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​യും ടി​ക്ക​റ്റ് എ​ടു​ക്കാ​നാ​കും.

ഓ​ൺ​ലൈ​നി​ലൂ​ടെ ടി​ക്ക​റ്റ് എ​ടു​ത്ത​വ​ർ​ക്ക് സ​ന്ദ​ർ​ശ​ന സ​മ​യ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി അ​റി​യാ​നാ​കും. ബു​ക്ക് ചെ​യ്ത പ്ര​കാ​ര​മെ​ത്തു​ന്ന​വ​ർ​ക്ക് ആ​ർ​എ​ഫ്ഐ​ഡി സം​വി​ധാ​ന​മു​ള്ള വാ​ച്ചു​ക​ൾ ന​ൽ​കും. ക​വാ​ട​ങ്ങ​ൾ ക​ട​ക്കു​ന്ന​തി​നും കേ​ബി​ൾ കാ​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നും ഈ ​വാ​ച്ചു​ക​ളി​ലെ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​കും അ​നു​മ​തി ല​ഭി​ക്കു​ക.

ശീ​ത​ള പാ​നീ​യ​ങ്ങ​ളോ ല​ഘു ഭ​ക്ഷ​ണ​മോ അ​ട​ക്കം ക​ഫ​റ്റീ​രി​യ​യി​ൽ ല​ഭ്യ​മാ​യ ഭ​ക്ഷ​ണം വാ​ങ്ങി ക​ഴി​ക്കു​ന്ന​തി​ന് ടോ​പ് അ​പ് ചെ​യ്യാ​വു​ന്ന ഈ ​ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​ധി​ക്കും.​പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലൈ​സ് ചെ​യ്ത സേ​വ​ന​ങ്ങ​ളാ​ണ് ജ​ടാ​യു എ​ർ​ത്ത്സ് സെ​ന്‍റ​റി​ൽ ഒ​രു​ക്കി​യി​ട്ടു​ള​ള​ത്.

Related posts