മുക്കം: ജാതി അധിക്ഷേപത്തെ തുടര്‍ന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ സിപിഎം അംഗം അരുണ്‍കുമാര്‍ രാജി വെച്ചതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സിപിഎം നേതൃത്വം രംഗത്ത് .
പഞ്ചായത്തിലെ ഹരിതകര്‍മ്മസേന യോഗത്തില്‍ വച്ച് ജനതാദള്‍ അംഗം തന്നെ ജാതീയമായി അധിക്ഷേപിച്ചു എന്ന അരുണ്‍കുമാറിന്റെ പരാതി പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ അന്വേഷിച്ചതാണന്നും , ജനതാദളിന്റെ മുതിര്‍ന്ന നേതാക്കളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോള്‍ താന്‍ അരുണ്‍കുമാറിനെ അത്തരത്തില്‍ അധിക്ഷേപിട്ടില്ലെന്ന നിലപാടാണ് ജനതാദള്‍ അംഗം കൈക്കൊണ്ടതെന്നും സിപിഎം തിരുവമ്പാടി ഏരിയാസെക്രട്ടറി ടി. വിശ്വനാഥന് പറഞ്ഞു.
അരുണ്‍ കുമാര്‍ രാജിവെച്ചു ഒഴിയേണ്ട യാതൊരു പരിതസ്ഥിതിയും നിലവിലില്ലെന്നും , അതുകൊണ്ടുതന്നെ അരുണ്‍കുമാറിനോട് രാജി പിന്‍വലിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അരുണ്‍ കുമാര്‍ രാജി പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്നും ടി. വിശ്വനാഥന് പറഞ്ഞു.
രാഷ്ട്രീയ എതിരാളികള്‍ പ്രശ്നത്തെ സിപിഎമ്മിനെതിരെ ദുരുപയോഗം ചെയ്യുകയാണ്. ദളിതരുടേയും ന്യൂനപക്ഷങ്ങളുടെയും താല്പര്യം സംരക്ഷിക്കുവാന്‍ സിപിഐം പ്രതിജ്ഞാബദ്ധമാണെന്നും വിശ്വനാഥന് കൂട്ടിച്ചേര്‍ത്തു.