ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​ഇ​മ്യൂ​ണോ​ഗ്ലോ​ബു​ലി​ന്‍ എന്തിന്?

2030 ഓ​ടെ ഹെ​പ്പ​റ്റൈ​റ്റി​സ് സി ​നി​വാ​ര​ണം ചെ​യ്യു​ക എ​ന്ന സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി വ​ലി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​വ​രു​ന്ന​ത്. രോ​ഗ​നി​ര്‍​ണ​യ​ത്തി​നു​ള്ള ദ്രു​ത​പ​രി​ശോ​ധ​നാസൗ​ക​ര്യം ല​ബോ​റ​ട്ട​റി​യു​ള്ള എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണ്.

രോ​ഗ​ബാ​ധി​ത​യാ​യ അ​മ്മ​യി​ല്‍ നി​ന്നു കു​ഞ്ഞി​ലേ​ക്ക് രോ​ഗം പ​ക​രു​ന്ന​ത് ത​ട​യാ​ന്‍ ന​വ​ജാ​ത ശി​ശു​വി​ന് ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​ഇ​മ്യൂ​ണോ​ഗ്ലോ​ബു​ലി​ന്‍ ചി​കി​ത്സ പ്ര​സ​വ സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. രോ​ഗം പി​ടി​പെ​ടാ​ന്‍ ഇ​ട​യു​ള്ള ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ല്‍​പ്പെ​ട്ടാ​ല്‍ ര​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗ​ബാ​ധ തി​രി​ച്ച​റി​ഞ്ഞ് ചി​കി​ത്സ തേ​ട​ണം 

പ്രതിരോധത്തിനു പരിശോധന

ഹെ​പ്പ​റ്റൈ​റ്റി​സ് രോ​ഗ​ബാ​ധ തി​രി​ച്ച​റി​യാ​നാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ശ​രി​യാ​യ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്യു​ക എ​ന്ന​ത് രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും നി​യ​ന്ത്ര​ണ​ത്തി​നും അ​നി​വാ​ര്യ​മാ​ണ്. 

പ്രതിരോധ കുത്തിവയ്പ്

പു​തു​താ​യി രോ​ഗം ഉ​ണ്ടാ​കാ​തെ സൂ​ക്ഷി​ക്കു​ക​യും അ​തു​വ​ഴി രോ​ഗ വ​ര്‍​ധ​ന ത​ട​യു​ക​യും ഹെ​പ്പ​റ്റൈ​റ്റി​സ് രോ​ഗം മൂ​ല​മു​ള്ള മ​ര​ണം പ​ടി​പ​ടി​യാ​യി കു​റ​ച്ചു കൊ​ണ്ടു​വ​രി​ക​യും വേ​ണം. ഇ​തി​നാ​യി 5 വ​യ​സി​നു താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ളി​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ് രോ​ഗ​ബാ​ധ 0.1 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്. 

  ഈ ​ല​ക്ഷ്യം നേ​ടാ​ന്‍ ജ​ന​ന​ത്തി​ല്‍ ത​ന്നെ എ​ല്ലാ കു​ഞ്ഞു​ങ്ങ​ള്‍​ക്കും ഹെ​പ്പ​റ്റൈ​റ്റി​സ് ബി​യ്ക്ക് എ​തി​രാ​യ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്  ന​ല്‍​കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പുവ​രു​ത്ത​ണം. 

  രോ​ഗ​ബാ​ധി​ത​യാ​യ അ​മ്മ​യ്ക്ക് ജ​നി​ക്കു​ന്ന കു​ഞ്ഞി​ന് ജ​ന​ന​ത്തി​ല്‍ ത​ന്നെ ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​ഇ​മ്യു​ണോ​ഗ്ലോ​ബു​ലി​നും ന​ല്‍​കേ​ണ്ട​താ​ണ്. എ​ല്ലാ ഗ​ര്‍​ഭി​ണി​ക​ളും ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​വൈ​റ​സ് ക​ണ്ടെ​ത്തു​ന്ന​തി​നു​ള​ള പ​രി​ശോ​ധ​ന​ക​ള്‍ ചെ​യ്യേ​ണ്ട​താ​ണ്. 

രോഗസാധ്യതയുള്ളവർ…

തീ​വ്ര​രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​ന്‍ ഇ​ട​യു​ള്ള​വ​രും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കേ​ണ്ട​താ​ണ്. ഇ​പ്പോ​ള്‍ ഹെ​പ്പ​റ്റൈ​റ്റി​സ് ബി​യ്ക്കും സി​യ്ക്കും ചി​കി​ത്സ​യും മ​രു​ന്നു​ക​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ളി​ല്‍ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണ്. തി​രു​വ​ന​ന്ത​പു​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് മാ​തൃ​കാ ചി​കി​ത്സാ കേ​ന്ദ്ര​മാ​ണ്. എ​ല്ലാ ജി​ല്ല​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ള്‍ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​ണ്. 

പകരുന്ന വഴികൾ

ഹെ​പ്പ​റ്റൈ​റ്റി​സ് എ​യും ഇ​യും മ​ലി​ന ജ​ല​ത്തി​ലൂ​ടെ​യും ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യു​മാ​ണ് പ​ക​രു​ന്ന​ത്. എ​ന്നാ​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ് ബി​യും സി​യും ര​ക്തം, ശ​രീ​ര സ്ര​വ​ങ്ങ​ള്‍, യോ​നീ​സ്ര​വം, രേ​ത​സ് എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് പ​ക​രു​ന്ന​ത്. 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം &
കേരള ഹെൽത് സർവീസസ്

Related posts

Leave a Comment