ഗ​വൺമെന്‍റ് എ​ൻ​ജി​നീ​യ​റിംഗ് കോ​ളജി​ലെ മ​ഞ്ഞ​പ്പി​ത്തം: രണ്ടുപേരുടെ നില ഗുരുതരം; മെ​ഡി​ക്ക​ൽ സം​ഘ​മെ​ത്തി

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ. എ​ൻ​ജി​നീ​യ​റിംഗ് കോ​ളജി​ൽ നാനൂ റില​ധി​കംപേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​റ​മെ 18 ജീ​വ​ന​ക്കാ​ർ​ക്കും മ​ഞ്ഞ​പ്പി​ത്ത ബാ​ധ​യു​ണ്ട്. ഇ​തി​ൽ ര​ണ്ടാളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ക​ഴി​ഞ്ഞ ഫെ​ബ്രുവരി മു​ത​ലാ​ണ് കോ​ളജി​ൽ മ​ഞ്ഞ​പ്പി​ത്ത ബാ​ധ തു​ട​ങ്ങി​യ​ത്.

ആ​ണ്‍ കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ഹോ​സ്റ്റ​ലു​ക​ളി​ൽ താ​മ​സ​ക്കാ​ർ ഒ​ഴി​ഞ്ഞു പോ​യി. വീ​ട്ടി​ൽ പോ​യ​വ​രി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടതി​നെ ത്തുട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഗ​വ. എ​ൻ​ജി​നീയ​റിംഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ഞ്ഞ​പ്പി​ത്ത ബാ​ധ വ​ർ​ധി​ക്കു​ന്ന​തു​മൂ​ലം പ​രി​ശോ​ധ​ന​ക്കാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോള​ജി​ൽനി​ന്ന് മെ​ഡി​ക്ക​ൽ സം​ഘ​മെ​ത്തി. ക​മ്യൂ ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ പിജി വി​ദ്യാ​ർ​ഥി​ക​ളാ​ണ് മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ലു​ണ്ടായി​രു​ന്ന​ത്.

Related posts