സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഇ​ഷ്ട ബ്രാ​ന്‍ഡ് ജ​വാ​ന്‍ ഇ​നി ‘അ​ര’​യും; ജ​വാ​ന്‍ കി​ട്ടാ​നി​ല്ലെ​ന്ന പ​രാ​തി ഇനിയുണ്ടാവില്ല; പുതിയതായി ട്രി​പ്പി​ള്‍ എ​ക്സ് റം ​


കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ല്‍​ഏ​റ്റ​വു​മ​ധി​കം വി​റ്റ​ഴി​യു​ന്ന മ​ദ്യ​മാ​ണു ജ​വാ​ന്‍. വി​ല​ക്കു​റ​വുത​ന്നെ​യാ​ണ് ജ​വാ​നെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഇ​ഷ്ട ബ്രാ​ന്‍​ഡാ​ക്കി മാ​റ്റി​യ​ത്.

വി​ല്പ​ന കൂ​ടി​യ​തോ​ടെ ജ​വാ​ന്‍റെ ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ് ബീ​വ​റേ​ജ് കോ​ര്‍​പ​റേ​ഷ​ന്‍. അ​തു​മാ​ത്ര​മ​ല്ല, നി​ല​വി​ല്‍ ഒ​രു ലി​റ്റ​റാ​യി‍​മാ​ത്രം ല​ഭ്യ​മാ​യ ജ​വാ​ന്‍ ഇ​നി അ​ര​ലി​റ്റ​ര്‍ കു​പ്പി​യി​ലും എ​ത്തു​മെ​ന്ന വാ​ര്‍​ത്ത​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

എ​ണ്ണാ​യി​ര​ത്തി​ല്‍നി​ന്ന് പ​ന്ത്ര​ണ്ടാ​യി​രം കെ​യ്സാ​യാ​ണ് മ​ദ്യ​ത്തി​ന്‍റെ ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. ദി​നം​പ്ര​തി​യു​ള്ള ഉ​ത്പാ​ദ​നം നാ​ലാ​യി​രം കെ​യ്സു കൂ​ടി കൂ​ട്ടു​ന്ന​തോ​ടെ ജ​വാ​ന്‍ കി​ട്ടാ​നി​ല്ലെ​ന്ന പ​രാ​തി ഒ​രു പ​രി​ധി​വ​രെ പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ക​രു​തു​ന്ന​ത്.

നി​ല​വി​ല്‍ ഒ​രു ലി​റ്റ​ര്‍ ജ​വാ​ന്‍ റ​മ്മി​ന് 640 രൂ​പ​യാ​ണ് വി​ല.കേ​ര​ള​ത്തി​ല്‍ ഒ​രു ലി​റ്റ​ര്‍​മ ദ്യ​ത്തി​ന്‍റെ എ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​ണി​ത്.

ഇ​തി​ന് പു​റ​മേ ട്രി​പ്പി​ള്‍ എ​ക്സ് റം ​എ​ന്ന പു​തി​യ ബ്രാ​ന്‍​ഡും കൂ​ടി ഉ​ട​ന്‍ വി​പ​ണി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് ബ​വ്‌​കോ.

Related posts

Leave a Comment