തിരുവനന്തപുരം: അരക്കോടിയോളം രൂപയുമായി ട്രെയിനിൽ പിടിയിലായ ബിഎസ്എഫ് കമൻഡാന്റ് ജിബു ഡി. മാത്യുവിനെ സിബിഐ കോടതി മുറിയിൽ ചോദ്യം ചെയ്തു. അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ ബിഷു ഷേയ്ക്കുമായുള്ള ബന്ധത്തെക്കുറിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ ആരാഞ്ഞത്.
റിമാൻഡ് കാലാവധി കഴിഞ്ഞ് തിരികെ കോടതിയിൽ ഹാജരാക്കിപ്പോഴാണ് ജിബുവിനെ കോടതി മുറിയിൽ ചോദ്യം ചെയ്യണമെന്ന അപേക്ഷ സിബിഐ അന്വേഷണ സംഘം സമർപ്പിച്ചത്. ഇതിനെ പൂർണ സമ്മതമാണെന്ന് ജിബു കോടതിയെ അറിയിയച്ചു. തുടർന്ന് പ്രത്യേക കോടതി ജഡ്ജി സിബിഐയുടെ ആവശ്യം അനുവദിച്ചു.
കേസിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചു എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് ജിബുവിനെ അടുത്ത മാസം 12 വരെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.