രാജ്യത്തിന് വേണ്ടി ഒരു മകനെ കൂടി ബലിനൽകാൻ തയാറാണെന്ന് പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്റെ പിതാവ്. ഭീകരാക്രമണത്തിന്റെ നടുക്കത്തിൽനിന്ന് രാജ്യം മുക്തമാകും മുമ്പാണ് വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവന് രത്തന്‍ താക്കൂറിന്റെ അച്ഛന്റെ വാക്കുകൾ.
മാതൃരാജ്യത്തിന് വേണ്ടി ഞാൻ എന്റെ മകനെ ബലിനൽകി. രണ്ടാമത്തെ മകനെയും നൽകാൻ തയാറാണ്. എന്നാൽ പാക്കിസ്ഥാന് ഇന്ത്യ കനത്ത തിരിച്ചടി നൽകണമെന്നും ബിഹാർ സ്വദേശി പറഞ്ഞു. ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശിയാണ് രത്തന്‍ താക്കൂര്‍.
പുല്‍വാമയില്‍ പാക് ഭീകരസംഘടനയുടെ ചാവേര്‍ ആക്രമണത്തില്‍ 44 സൈനികരാണ് വീരമൃത്യു വരിച്ചത്. ഭീകരർക്ക് എതിരെ ശക്തമായി തിരിച്ചടിക്കും. സേനകൾക്ക് എല്ലാ സ്വാതന്ത്ര്യവും നൽകിയതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.