ലണ്ടന്‍: ലോകകായികമേളയില്‍ ജാവലിന്‍ ത്രോ ഫൈനലിലേക്ക് പ്രവേശനം നേടിയ ആദ്യ ഇന്ത്യക്കാരന് എന്ന പദവി ദേവീന്ദര്‍ സിംഗ് കാംഗിന്്. നീരജ് ചോപ്ര യോഗ്യതാ റൗണ്ടില്‍ പുറത്തായി. രാത്രി 12.45നാണ് ഫൈനല്‍. പ്രതീക്ഷയായിരുന്ന നീരജ് ചോപ്രയുടെ പുറത്താകല്‍ ഇന്ത്യയെ നിരാശരാക്കി.
തോളെല്ലിന് പരിക്കുമായാണ് കാംഗ് ഗ്രൂപ്പ് ബി യോഗ്യതാമത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. മൂന്നാമത്തെ ശ്രമത്തില്‍ 84.22 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പറത്തിയാണ് കാംഗ് യോഗ്യത നേടിയത്. യോഗ്യത നേടാനുള്ള ദൂരം 83 മീറ്ററാണ്.
മൂന്നാമത്തെ റൗണ്ടില്‍ കാംഗ് ജാവലിന്‍ കയ്യിലെടുത്തപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ നിശബ്ദത പടര്‍ന്നു. ആദ്യ രണ്ടുറൗണ്ടുകളിലും യോഗ്യതാരേഖ മറികടക്കാന്‍ കഴിയാതിരുന്ന കാംഗും വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു. മത്സരത്തില്‍ ഏറ്റവുമൊടുവില്‍ ജാവലിന്‍ എടുത്തതും കാംഗ് ആയിരുന്നു. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര പുറത്തായതോടെ മങ്ങലേറ്റ ഇന്ത്യയുടെ ജാവലിന്‍ സ്വപ്നങ്ങള്‍ക്ക് കാംഗിന്റെ ഫൈനല്‍ പ്രവേശനം കരുത്തു പകര്‍ന്നു.
13 മത്സരാര്‍ഥികളാണ് ഫൈനലിലേക്ക് പ്രവേശനം നേടിയിട്ടുള്ളത്. കാംഗിന്റെ 84.22 മീറ്റര്‍ പ്രകടനത്തോടെ പട്ടികയില്‍ ഏഴാമതാണ് താരത്തിന്റെ സ്ഥാനം. ലണ്ടൻ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ഒരിന്ത്യൻ താരത്തിന്റെ ആദ്യ ഫൈനലാണ്.