സൈ​നി​ക പ​രി​ശീ​ല​ന​ത്തി​നി​ട ജ​വാ​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ബി​കാ​നീ‌​ർ: രാ​ജ​സ്ഥാ​നി​ലെ ബി​കാ​നീ​റി​ൽ സൈ​നി​ക പ​രി​ശീ​ല​ന​ത്തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ജ​വാ​ൻ മ​രി​ച്ചു. മ​ഹാ​ജ​ൻ ഫീ​ൽ​ഡ് ഫ​യ​റിം​ഗ് റേ​ഞ്ചി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഹ​വി​ൽ​ദാ​ർ ച​ന്ദ്ര പ്ര​കാ​ശ് പ​ട്ടേ​ൽ (31) എ​ന്ന സൈ​നി​ക​നാ​ണ് മ​രി​ച്ച​ത്. മി​ർ​സാ​പു​ർ സ്വ​ദേ​ശി​യാ​ണ്.‌

ഫ​യ​റിം​ഗ് റേ​ഞ്ചി​ലെ ഈ​സ്റ്റ് ഫീ​ൽ​ഡി​ൽ പീ​ര​ങ്കി​കൊ​ണ്ട് വെ​ടി​വ​യ്ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. വെ​ടി​വ​ച്ച​യു​ട​ൻ പീ​ര​ങ്കി പി​ന്നി​ലേ​ക്ക് തെ​റി​ക്കു​ക​യും ഇ​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ച​ന്ദ്ര പ്ര​കാ​ശ് പ​ട്ടേ​ൽ അ​ദ്ദേ​ഹ​ത്തി​ന് പി​ന്നി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ത്തി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യു​മാ​യി​രു​ന്നു.

199 മീ​ഡി​യം ആ​ർ​ട്ടി​ല​റി റെ​ജി​മെ​ന്‍റ് അം​ഗ​മാ​യ ച​ന്ദ്ര പ്ര​കാ​ശ് പ​ട്ടേ​ൽ 13 വ​ർ​ഷ​മാ​യി സൈ​ന്യ​ത്തി​ൽ സേ​ന​വ​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

Related posts

Leave a Comment