തിരുവല്ല: സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവല്ല പുളിക്കീഴിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് കെമിക്കല്‍സിലേക്ക് എത്തിച്ച സ്പിരിറ്റില്‍ 20000 ലിറ്റർ കുറവ് കണ്ടെത്തിയ വിഷയത്തില്‍ അന്വേഷണത്തിനു പ്രത്യേകസംഘത്തെ എക്സൈസ് വകുപ്പ് നിയോഗിച്ചു.
ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്സിലക്ക് മധ്യപ്രദേശില്‍ നിന്ന് കൊണ്ടുവന്ന സ്പിരിറ്റില്‍ 20,000 ലിറ്ററിന്റെ വെട്ടിപ്പാണ് കണ്ടെത്തിയത്.
ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ടാങ്കറുകളുടെ ഭാരപരിശോധനയിലാണ് ഇതു വ്യക്തമായത്. വാളയര്‍ ചെക്ക്പോസ്റ്റ് കടന്നതിനു പിന്നാലെ എക്സൈസ് സംഘം ടാങ്കര്‍ ലോറിയെ പിന്തുടര്ന്നിരുന്നു. പുലര്‍ച്ചെ പുളിക്കീഴില്‍ ഫാക്ടറിയിലെത്തിയതോടെ പരിശോധനയും ആരംഭിച്ചു.
ബിവറേജസ് കോര്‍പറേഷനു വേണ്ടി ജവാന് റമ്മാണ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ നിര്‍മിക്കുന്നത്. നിര്‍മിക്കുന്നത്. 1,15,000 ലിറ്റര്‍ സ്പിരിറ്റ് എത്തിക്കുവാനുള്ള കരാര്‍ എടുത്തിരുന്നത് എറണാകുളത്തെ വിതരണ കമ്പനിയാണ്.
ഇന്നലെ രാവിലെ ഫാക്ടറിയില്‍ എത്തിയ രണ്ട് ടാങ്കറുകളില്‍ സ്പിരിറ്റിന്റെ അളവില്‍ കുറവുണ്ട് എന്നതായിരുന്നു എക്സൈസ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് ലഭിച്ച വിവരം. തുടര്‍ന്ന് 40000 ലിറ്ററിന്റെ രണ്ട് ടാങ്കറിലും 35000 ലിറ്ററിന്റെ ഒരു ടാങ്കറിലുമായി കുറവു കണ്ടെത്തുകയായിരുന്നു.
ഉദ്യോഗസ്ഥ സംഘം വിശദമായ പരിശോധന നടത്തി. പരിശോധനയില്‍ 20,000 ലിറ്റര്‍ കുറവ് കണ്ടെത്തുകയായിരുന്നു. കേരളത്തില്‍ എത്തുന്നതിനു മുമ്പേ ചോര്‍ത്തി വിറ്റുവെന്നാണ് നിഗമനം. ടാങ്കറുകളില്‍ നിന്നായി 10 ലക്ഷം രൂപയും കണ്ടെടുത്തു.
ഫാക്ടറിയിലെ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന അരുണ്‍ കുമാര്‍ എന്ന ജീവനക്കാരന് നല്‍കാനുള്ള പണം എന്നാണ് ടാങ്കര്‍ ഡ്രൈവര്‍മാരുടെ മൊഴി. ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നട ടാങ്കറില്‍ ഭാര പരിശോധന നടത്തി.
വാളയാറിലെത്തുംമുമ്പുതന്നെ സ്പിരിറ്റ് മറിച്ചുവിറ്റുവെന്നാണ് സംശയം. ലിറ്ററിന് 50 രൂപ നിരക്കില്‍ മറിച്ചുവിറ്റതിന്റെ 10 ലക്ഷം രൂപയാണ് വാഹനത്തില്‍ നിന്നു കണ്ടെത്തിയതെന്നു സംശയിക്കുന്നു. സംഭവത്തില്‍ എക്സൈസ് സംഘം വിശദമായ പരിശോധന ആരംഭിച്ചു. ഡ്രൈവര്‍മാരെയും ചെങ്ങന്നൂര്‍ സ്വദേശി അരുണ്‍കുമാറിനെയും വിശദമായി ചോദ്യം ചെയ്യും.