ജയലളിത മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തങ്ങളുടെ തലൈവിയോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കാന്‍ അവരുടെ ശവകുടീരത്തിങ്കലേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ് ആരാധകര്‍.
ജയലളിതയെ സംസ്കാരത്തെയും അവരുടെ ശവകുടീരത്തെയും ബന്ധപ്പെടുത്തി ധാരാളം വാര്‍ത്തകള്‍ പ്രചരിക്കുന്നുമുണ്ട്. ജയയുടെ കുഴിമാടത്തില്‍ നിന്ന് ശബ്ദം കേള്‍ക്കുന്നു എന്നതായിരുന്നു അവയില്‍ അവസാനത്തേത്.
ഇപ്പോഴിതാ ജയയുടെ ആരാധകര്‍ക്ക് ഭീതിയോടെ ചര്‍ച്ചചെയ്യാന്‍ ഒരു പുതിയ വാര്‍ത്ത കിട്ടിയിരിക്കുന്നു. ജയലളിതയുടെ കുഴിമാടം സന്ദര്‍ശിക്കാനെത്തിയ സ്ത്രീക്ക് വൈദ്യുതാഘാതമേറ്റു എന്നതാണ് ആ വാര്‍ത്ത. ഞായറാഴ്ച രാത്രി കുടുംബത്തോടൊപ്പം മറീന ബീച്ചിലെത്തിയ ഗുണ സുന്ദരി എന്ന യുവതിയ്ക്കാണ് ഷോക്കേറ്റത്. എംജിആറിന്റെ സ്മാരകം സന്ദര്‍ശിച്ച ശേഷം ജയയുടെ കുഴിമാടത്തിലെത്തിയപ്പോള് ഇലക്ട്രിക് വയറില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
അപകടത്തില്‍ യുവതിയുടെ കാലിനും കൈയ്ക്കും പരിക്കേല്‍ക്കുകയും ചെയ്തു. തൊട്ടടുത്ത രാജീവ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ച യുവതി അപകടനില തരണം ചെയ്ത് കഴിഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ജയലളിതയുടെ കുഴിമാടത്തിന് സമീപം അപകടഭീഷണി ഉയര്‍ത്തി നിലനില്‍ക്കുന്ന ഇലക്ട്രിക് വയറുകള്‍ നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു.
അപകടത്തിന് ശേഷം പതിവിലും കൂടുതല്‍ തിരക്കാണ് കുഴിമാടത്തിങ്കല് അടുത്ത ദിവസങ്ങളില്‍ അനുഭവപ്പെട്ടത്.