പാപ്പരാസികളോട് വീണ്ടും ദേഷ്യപ്പെട്ട് ജയാ ബച്ചൻ. ഇത്തവണ തന്റെ ചെറുമകൻ അഗസ്ത്യ നന്ദയുടെ ആദ്യ ചിത്രമായ ദ ആർച്ചീസിന്റെ പ്രദർശനത്തിന്റെ റെഡ് കാർപെറ്റിലായിരുന്നു സംഭവം.
അടുത്തിടെ കരൺ ജോഹർ സംവിധാനം ചെയ്ത റോക്കി ഔർ റാണി കി പ്രേം കഹാനിയിൽ അഭിനയിച്ച നടി, ടീന അംബാനിക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്യുന്നതിന് മുമ്പ് ക്യാമറാമാന്മാരെ ശകാരിച്ചിരുന്നു. എന്നാൽ ഈ തവണ ഗ്രാൻഡ് സ്ക്രീനിങ്ങിനായി കുടുംബത്തോടൊപ്പം എത്തിയ ജയ ബച്ചൻ പാപ്പരാസികളോട് ശബ്ദിക്കരുതെന്നാണ് പറഞ്ഞത്.
അതേസമയം, അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചൻ, മക്കൾ അഭിഷേക്, ശ്വേത, മരുമകൾ ഐശ്വര്യ, മരുമകൻ നിഖിൽ നന്ദ, പേരക്കുട്ടികളായ ആരാധ്യ, നവ്യ എന്നിവരുൾപ്പെടെയുള്ള മുഴുവൻ കുടുംബവും അഗസ്ത്യ നന്ദയുടെ ആദ്യ ചിത്രമായ ദ ആർച്ചീസിന്റെ പ്രദർശനത്തിൽ പങ്കെടുത്തു. ചടങ്ങിൽ അമിതാഭ് ബച്ചന്റെ സഹോദരൻ അജിതാഭ് ബച്ചനും മകൾ നൈന ബച്ചനും ഉണ്ടായിരുന്നു.
പാപ്പരാസികളുമായി ഒത്തുപോകാതെ അവരെ ജയാ ബച്ചൻ ശകാരിക്കുന്ന സംഭവങ്ങൾ അടുത്തിടയും റിപ്പോർട്ട് ചെയ്തിരുന്നു.
മുംബൈയിൽ സ്ക്രീനിങ്ങ് ഫോട്ടോ സെഷനു വേണ്ടി എത്തിയപ്പോൾ പാപ്പരാസികൾ തന്നെ വിളിച്ചതിന് പിന്നാലെയാണ് നടി ആഞ്ഞടിച്ചത്. “ഞാൻ ബധിരയല്ല,” എന്ന് ദേഷ്യത്തോടെ അവരോട് പറയുകയും ചെയ്തു. കരൺ ജോഹർ സംവിധാനം ചെയ്ത റോക്കി ഔർ റാണി കി പ്രേം കഹാനിയിലാണ് ആലിയ ഭട്ടിനും രൺവീർ സിങ്ങിനുമൊപ്പം ജയ ബച്ചൻ അവസാനമായി അഭിനയിച്ചത്.