ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമാണെന്ന് അവരെ ചികിത്സിക്കുന്ന ലണ്ടനില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ് ലി. ലഭ്യമായിരിക്കുന്ന ഏറ്റവും മികച്ച ചികിത്സയാണ് നല്‍കുന്നത്. കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. സെപ്റ്റംബറില്‍ ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മുതല്‍ ബെയ് ലിയുടെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സകള്‍ നടന്നിരുന്നത്.
ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് ലണ്ടന്‍ ഡോക്ടര്‍; ഇപ്പോള്‍ ലഭിക്കുന്നത് മികച്ച ചികിത്സയെന്നും ബെയ്ലി
