വർഷങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ റീറിലീസ് ചെയ്ത് വിസ്മയിപ്പിച്ചിരിക്കുകയാണ് മോഹൻലാൽ ചിത്രം ദേവദൂതൻ. 2000ൽ ആണ് സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ എത്തുന്നത്. എന്നാൽ ചിത്രം തിയേറ്ററിൽ പരാജയപ്പെടുകയാണ് ചെയ്തത്.
അന്ന് പരാജയപ്പെട്ടെങ്കിലും ഇന്നിതാ 24 വർഷങ്ങൾക്കിപ്പുറം റീറിലീസ് ചെയ്ത ചിത്രം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.
ഇപ്പോഴിതാ ചിത്രത്തിലെ നായികയെ കുറിച്ചുള്ള വാർത്തകളാണ് ചർച്ചയാകുന്നത്. ദേവദൂതനിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ അലീനയായി എത്തിയത് ജയപ്രദയായിരുന്നു. എന്നാൽ ജയപ്രദയ്ക്ക് മുൻപായി രണ്ടുപേരെ ആ വേഷത്തിലേക്ക് പരിഗണിച്ചെന്നാണ് പുറത്തുവരുന്ന വിവരം.
അലീന എന്ന കഥാപാത്രമായി നടി മാധവിയായിരുന്നു തിരാക്കഥാകൃത്തിന്റെ മനസിലുണ്ടായിരുന്നത്. എന്നാൽ ഷൂട്ടിംഗ് നീണ്ടുപോയതിനാൽ അത് നടന്നില്ല. മാധവി അതിന് ഇണങ്ങില്ലെന്ന് മനസിലായതോടെ ആ വേഷം രേഖയ്ക്ക് മുന്നിലെത്തി.
എന്നാൽ മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാൽ രേഖയും അലീനയെ ഉപേക്ഷിച്ചു. അങ്ങനെ ആ കഥാപാത്രം ഒടുവിൽ ജയപ്രദയിലേക്ക് എത്തുകയായിരുന്നു.