തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന എസ്ഐയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സിറ്റി പോലീസ് കണ്ട്രോൾ റൂമിലെ എസ്ഐ. ജയചന്ദ്രൻ (55) നെയാണ് ഇന്ന് രാവിലെയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വഞ്ചിയൂർ ഖബറഡി ജംഗ്ഷനിലുള്ള സഹോദരന്റെ വീട്ടിലെ രണ്ടാം നിലയിലായിരുന്നു താമസിച്ച് വന്നിരുന്നത്. ഇദ്ദേഹത്തിന്റെ സഹോദരൻ മറ്റൊരു വീട്ടിലായിരുന്നു താമസം. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇന്ന് രാവിലെ വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ വീടിനകത്ത് കയറി നോക്കിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏതാനും നാളുകളായി ഇദ്ദേഹം ലീവിലായിരുന്നു. അവിവാഹിതനാണ്. വഞ്ചിയൂർ പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.