പതിറ്റാണ്ടുകൾക്ക് മുൻപ് പാടിയ ഗാനം ആരാധകർക്കായി പങ്കുവച്ച് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. 31 വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന് 17 വയസുള്ളപ്പോൾ പാടിയ ചെമ്പക പുഷ്പ സുവാസിത യാമം എന്ന ഗാനമാണ് അദ്ദേഹം ആരാധകർക്കായി പങ്കുവച്ചത്.
ഒരു ബന്ധുവിന്റെ വിവാഹചടങ്ങിലാണ് അദ്ദേഹം ഗാനം ആലപിച്ചത്. കെ.ജി. ജോർജിന്റെ സംവിധാനത്തിൽ 1982ൽ പുറത്തിറങ്ങിയ യവനിക എന്ന സിനിമയിലെ ഗാനമാണിത്. ഒഎൻവി കുറുപ്പിന്റെ വരികൾക്ക് എംബി ശ്രീനിവാസ് ഈണം നൽകിയ ഗാനം ആലപിച്ചത് കെ.ജെ. യേശുദാസാണ്.
എം. ജയചന്ദ്രനെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.