
ചെറുതോണി: ബൈക്കപകടത്തിൽ യുവ ആയുർവേദ ഡോക്ടർ മരിച്ചു. ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിലെ ഫിസിഷ്യൻ തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഡോ.ജയദേവ് ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ ഒന്നരയോടെ കട്ടപ്പന റൂട്ടിൽ ഇടുക്കിയ്ക്കും ആലിൻചുവടിനും ഇടയിലായിരുന്നു അപകടം. രാത്രി ഇതുവഴി പട്രോളിംഗ് നടത്തുകയായിരുന്ന ഇടുക്കി സ്റ്റേഷനിലെ പോലീസ് സംഘമാണ് റോഡിനു സമീപം
വൈദ്യുതി പോസ്റ്റിനോട് ചേർന്നു കിടക്കുന്ന നിലയിൽ ജയദേവിനെയും ബൈക്കും കണ്ടെത്തിയത്. തല പോസ്റ്റിലിടിച്ചു തകർന്ന നിലയിലായിരുന്നു. ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ ബൈക്ക് പോസ്റ്റിലിടിച്ചതിന്റെ ലക്ഷണങ്ങളില്ലെന്ന് പോലീസ് പറഞ്ഞു. നിയന്ത്രണം വിട്ടി ബൈക്കിൽ നിന്നും വീണപ്പോൾ തല പോസ്റ്റിലിടിക്കുകയായിരുന്നെന്നാണ് നിഗമനം.
മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.