അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് ജയറാമും ദിലീപും. മിമിക്രി രംഗത്തു നിന്ന് എത്തിയ ഇരുവരും ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറി.
പദ്മരാജന് സംവിധാനം ചെയ്ത അപരന് എന്ന ചിത്രത്തിലൂടെയാണ് ജയറാം സിനിമയിലെത്തിയത്. ചെറിയ വേഷങ്ങളിലൂടെ ദിലീപും പിന്നീട് സജീവമായി.
മിമിക്രി രംഗത്തുനിന്നുളള അനുഭവസമ്പത്ത് ജയറാമിനും ദിലീപിനും കരിയറില്‍ ഉടനീളം ഗുണകരമായി.സിനിമയില്‍ കോമഡി അനായാസമായി ചെയ്യാന്‍ കഴിവുളള രണ്ട് താരങ്ങളാണ് ഇരുവരും.
ദിലീപുമായുളള സൗഹൃദത്തെക്കുറിച്ച് മുന്‍പു പലതവണ ജയറാം തുറന്നുപറഞ്ഞിട്ടുണ്ട്. ജയറാമേട്ടന് തനിക്ക് മൂത്ത സഹോദരനെ പോലെയാണ് എന്ന് ദിലീപും പല അഭിമുഖങ്ങളില്‍ പറഞ്ഞു.
അതേസമയം ദിലീപുമായുളള സൗഹൃദം തുടങ്ങിയത് എവിടെ വച്ചാണെന്ന് പറയുകയാണ് ജയറാം. ഒരു ടിവി പരിപാടിയിൽ അതിഥിയായി വന്ന സമയത്താണ് ലാലു അലക്സിലൂടെയാണ് ഞങ്ങളുടെ സൗഹൃദം ഉണ്ടാവുന്നത് എന്ന് ജയറാം പറഞ്ഞത്.
കലാഭവനില്‍ ഉളള കാലത്ത് ഞങ്ങള്‍ ഒരു മുംബൈ പ്രോഗ്രാമിന് പോവുകയാണ്. പരിപാടിക്ക് പോവുന്നതിന് മുമ്പ് ഭക്ഷണം കഴിക്കാന്‍ നോര്‍ത്ത് ഓവര്‍ ബ്രിഡ്ജിന്റെ അടുത്ത് വണ്ടി നിര്‍ത്തി.
എല്ലാവരും ഇറങ്ങിയപ്പോൾ പെട്ടെന്ന് പുറകില്‍ നിന്ന് എന്നെ ഒരാള്‍ വിളിച്ചു. നമസ്കാരം എന്റെ പേര് ഗോപാലകൃഷ്ണന് എന്നാണ് ദിലീപ് സ്വയം പരിചയപ്പെടുത്തി.
മഹാരാജാസ് കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുവാണ്, കലാഭവന്റെ മിമിക്രി എല്ലാം കാണാറുണ്ടെന്ന് ദിലീപ് പറഞ്ഞു. ഞാന്‍ പറഞ്ഞു ശരി ശരി.
പിന്നാലെ “ഞാന്‍ ഒരാളെ ഒന്ന് ഇമിറ്റേറ്റ് ചെയ്തോട്ടെ’ എന്ന് ദിലീപ് എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു; മോനെ പിന്നൊരിക്കല്‍ ആവട്ടെ.
നമുക്ക് സമയം പോലെ ചെയ്യാം എന്ന്. എന്നാല്‍ ഒറ്റ ആളെ മാത്രം, ലാലു അലക്സിനെ ഒന്ന് കാണിക്കട്ടെ എന്ന് ദിലീപ് വീണ്ടും പറഞ്ഞു. അപ്പോ ഞാന്‍ മനസില്‍ ഓര്‍ത്തു,
ആരും ലാലു അലക്സിനെ അങ്ങനെ അവതരിപ്പിച്ചിട്ടില്ലല്ലോ. ഒന്ന് കേട്ടു നോക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ ലാലു അലക്സിന്റെ ഫേമസ് ഡയലോഗായ പേഴ്സണലായിട്ട് പറയുവാ…
ദിലീപ് അനുകരിച്ചു കാണിച്ചു. ഇത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഞാന്‍ ദിലീപിനെ ഹോട്ടലിനുളളിലേക്ക് ഭക്ഷം കഴിക്കാന്‍ ഒപ്പം കൊണ്ടുപോയി. ഞാനും ദിലീപും തമ്മിലുളള സൗഹൃദം ഉണ്ടാവുന്നത് ഈ ലാലു അലക്സിലൂടെയാണ്. ജയറാം പറഞ്ഞു.
-പിജി