കാസര്‍ഗോഡ്: ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍.
കുംബഡാജെ ചെക്കൂടലിലെ ജയ(24)യെയാണ് ഉദുമ സ്വദേശി ജിഷാന്തി(33)നൊപ്പം പരവനടുക്കം നെച്ചിപ്പടുപ്പിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചെക്കൂടലിലെ രാമന്റെയും പരേതയായ സുമയുടെയും മകളായ ജയ നേരത്തെ ഫീല്‍ഡ് മാര്‍ക്കറ്റിംഗ് ജീവനക്കാരിയായിരുന്നു.
കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിയായ യുവാവുമായുള്ള ആദ്യവിവാഹത്തില്‍ രണ്ട് വയസുള്ള ആണ്‍കുട്ടിയുണ്ട്.
ഉദുമ പാക്യാര പൊത്ത്യംകുന്നിലെ ബാലകൃഷ്ണന്റെയും മാധവിയുടെയും മകനായ ജിഷാന്ത് കല്ലുകെട്ട് തൊഴിലാളിയാണ്.