ഒരുപാട് പേര് ഇതേക്കുറിച്ച് ചോദിക്കാന്‍ എന്നെ ഇന്റര്‍വ്യൂവിന് വിളിച്ചിരുന്നു. ചാനലുകളും പത്രങ്ങളുമൊക്കെ വിളിച്ചിട്ടും ഞാന്‍ മനഃപൂര്‍വം ഒന്നും പറഞ്ഞില്ല.
വളരെ വ്യക്തിപരമായ ഒരു റിലേഷന്‍ഷിപ്പാണ് എനിക്ക് അദ്ദേഹവുമായുള്ളത്. വളരെ സ്വകാര്യമായി സൂക്ഷിച്ചിരുന്ന ഒന്ന്. എന്റെ ഒരു സുഹൃത്ത് ഫേസ്ബുക്കിലിട്ട് അത് വൈറലാക്കിയതാണ്.
ഒരു കാര്യം പറയാം, ഞാന്‍ ഒരുപാട് സ്നേഹിക്കുന്ന, ആരാധിക്കുന്ന, ഒരുപാട് ബഹുമാനിക്കുന്ന എന്റെ ജ്യേഷ്ഠസഹോദരനാണ് പിണറായി വിജയന്. ജീവിതത്തില്‍ പല കാര്യങ്ങളും ഞാന്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കുന്നുണ്ട്; പഠിച്ചിട്ടുണ്ട്. വാക്കുകള്‍ക്ക് അതീതമായ ബന്ധമാണ്. -ജയകൃഷ്ണൻ