ഗുരുവായൂർ: ക്ഷേത്രോത്സവത്തിനെത്തിയ മുൻ മന്ത്രി ജയലക്ഷ്മിയെ ക്ഷേത്രം അധികൃതർ തടഞ്ഞതായി പരാതി.
കുട്ടിയുടെ ചോറൂണിന് എത്തിയതായിരുന്നു ജയലക്ഷമി. ചോറൂണിനു ശേഷം നാലന്പലത്തിൽ കടക്കുന്നതിനായി ക്ഷേത്ര ഗോപൂരത്തിലെത്തിയ ജയലക്ഷ്മി അധികൃതരോട് ദർശനം നടത്തുന്നതിനായി ആവശ്യപ്പെട്ടു.
എന്നാൽ വിഐപികളെ ദർശനത്തിനു അനുവദിക്കുന്ന വഴിയിലൂടെ കടത്തിവിടാൻ അധികൃതർ തയാറായില്ല. ഇതോടെ ഇവർ ദർശനം നടത്താതെ മടങ്ങി. ദേവസ്വം മന്ത്രിക്കു പരാതി നൽകുമെന്ന് അറിയിച്ചു.
എന്നാൽ ക്ഷേത്രോത്സവത്തിന്റെ മേളം നടക്കുന്ന സമയമായതിനാൽ മുന്നിൽകൂടി കടത്തിവിടാനാവില്ലെന്നും, പിന്നീട് കടത്തിവിടാമെന്ന് പറഞ്ഞുമെന്നുമാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം.