അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല; ജ​യ​ല​ളി​ത​യു​ടെ മ​ര​ണത്തിൽ സി​ബി​ഐ അ​ന്വേ​ഷ​ണ​മി​ല്ല


ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത​ക​ളെ​ക്കു​റി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ത്പ​ര്യ​ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി.

ചെ​ന്നൈ​യി​ലെ ഒ​രു കോ​ർ​പ്പ​റേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ 2016 ലാ​ണ് ജ​യ​ല​ളി​ത​യു​ടെ മ​ര​ണം. സി​ബി​ഐ അ​ന്വേ​ഷി​ച്ച് മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ ആ​ർ.​ആ​ർ. ഗോ​പാ​ൽ​ജി ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ടി. ​രാ​ജ​യും ജ​സ്റ്റീ​സ് ഡി. ​കൃ​ഷ്ണ​കു​മാ​റും അ​ട​ങ്ങു​ന്ന ബെ​ഞ്ച് നി​രാ​ക​രി​ച്ച​ത്.

സി​ബി​ഐ​യും ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നു നി​രീ​ക്ഷി​ച്ചാ​ണ് കോ​ട​തി​യു​ടെ തീ​രു​മാ​നം.

Related posts

Leave a Comment