ജയലളിതയുടെ മരണം ലണ്ടനില്‍? അപ്പോളോയില്‍ എത്തിച്ചത് മൃതശരീരം; ലണ്ടനില്‍ നിന്നുള്ള പത്രക്കട്ടിംഗിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്

iut6u6tu6tuijതമിഴ്‌നാടിന്റെ എല്ലാമെല്ലാമായിരുന്ന ജയലളിത മരിച്ചിട്ട് ദിവസങ്ങളും മാസങ്ങളും പിന്നിട്ടിട്ടും അവരുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും സംശയങ്ങളും ഒഴിയുന്നില്ല. അപ്പോളോ ആശുപത്രിയില്‍ ചികിത്സിക്കാന്‍ എന്ന വ്യാജേന എത്തിച്ചത് ജയലളിതയുടെ മൃതദേഹമായിരുന്നു എന്ന ഡോക്ടര്‍ രാമസീതയുടെ വെളിപ്പെടുത്തലാണ് ഏറ്റവും പുതുതായി പുറത്തുവന്നിരിക്കുന്നത്. അസുഖം കലശലായ ജയലളിതയെ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള പല പ്രമുഖരെയും അനുവദിക്കാതിരുന്നത് മുതല്‍ ഇത്തരത്തിലുള്ള സംശയങ്ങള്‍ പലകോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ജയയെ ലണ്ടനിലേയ്ക്ക് കൊണ്ടുപോയ വാര്‍ത്ത പുറത്താകാതിരിക്കാനാണ് ഒ.പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ള ജയയുടെ വിശ്വസ്തര്‍ക്കും പ്രമുഖര്‍ക്കും ആശുപത്രി അധികൃതര്‍ സന്ദര്‍ശനാനുമതി നിഷേധിച്ചത്.

ചെന്നെ അപ്പോളോ ആശുപത്രിയിലെത്തിച്ച ജയലളിതയെ ഉടന്‍തന്നെ ലണ്ടനിലേയ്ക്ക് കൊണ്ടുപോയിരുന്നെന്നും അവിടെ വച്ചാണ് അവര്‍ക്ക് മരണം സംഭവിച്ചതെന്നുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലണ്ടനില്‍ നിന്നുള്ള ‘റേഡിയന്റ്’ എന്ന പത്രക്കട്ടിംഗാണ് ഞെട്ടിക്കുന്ന വാര്‍ത്തകളുമായി നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സെപ്റ്റംബര്‍ 22 ന് പനിയും നിര്‍ജ്ജലീകരണവും മൂലം അപ്പോളോയില്‍ പ്രവേശിക്കപ്പെട്ട ജയലളിതയ്ക്ക് അവിടുത്തെ ചികിത്സ ഫലിക്കാതിരുന്നതിനെ തുടര്‍ന്ന് ലണ്ടനില്‍ എത്തിച്ചുവെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലണ്ടനില്‍ നിന്നുള്ള ഡോക്ടര്‍ അപ്പോളോയിലെത്തുന്നു എന്നാണ് ഇവിടെ പ്രചരിപ്പിച്ചിരുന്നത്. ലണ്ടനിലേയ്ക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ ജയലളിതയുടെ വിരലടയാളം ശേഖരിച്ചിരുന്നു. ഇതാണ് പിന്നീട് ഉപതെരഞ്ഞടെുപ്പാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടു എന്ന് പറയുമ്പോഴും എന്തുകൊണ്ട് അവര്‍ സ്വയം എഴുതി ഒപ്പിടാന്‍ തയാറായില്ല? പത്രകട്ടിങ്ങിലെ റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു.

ഡിസംബര്‍ നാലാം തീയതി അപ്പോളോ ആശുപത്രിയിലേക്ക് ജയലളിതയുടെ മൃതദേഹം കൊണ്ടുവന്നു എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന പത്രകട്ടിംഗിലുള്ളത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേ അവര്‍ക്ക് ജീവനില്ലായിരുന്നുവെന്നാണ് ഡോക്ടര്‍ രാമസീത പറഞ്ഞത്. ജയലളിതയെ താനും പരിശോധിച്ചിരുന്നു എന്ന് ഈ ഡോക്ടറും പറഞ്ഞിരുന്നു. അഞ്ചാം തീയതി വൈകുന്നേരം അഞ്ചരയോടെയാണ് ജയലളിത മരിച്ചു എന്ന വാര്‍ത്ത തമിഴ് ചാനലുകള്‍ ബ്രേക്ക് ചെയ്തത്.  എന്നാല്‍ ഏതാനും മിനിട്ടുകള്‍ക്ക് ശേഷം ചാനലുകള്‍ ജയലളിതയുടെ മരണവാര്‍ത്ത പിന്‍വലിച്ചു. ജയലളിത മരിച്ചിട്ടില്ല എന്ന് അപ്പോളോ ആശുപത്രി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പിന്നീട്, രാത്രി 11.30 തോടെയാണ് ജയലളിത മരിച്ചതായുള്ള ഔദ്യോഗിക സ്ഥിരീകരണം ആശുപത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കാതിരുന്നതെന്തുകൊണ്ട്? സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നതെന്തുകൊണ്ട്? മരണശേഷം ജയലളിതയുടെ മൃതശരീരത്തില്‍ മുഖത്ത് കണ്ട തുളകള്‍ എംബാം ചെയതതിന്റേതാണോ? തുടങ്ങി ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ ഇനിയും ബാക്കി നില്‍ക്കുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുകള്‍ സംഭവിച്ചിരിക്കുന്നത്.

Related posts